Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 11:11 AM IST Updated On
date_range 24 July 2018 11:11 AM ISTഅഴിമതിക്കാരായ പഞ്ചായത്ത് ജീവനക്കാരെ സെക്ഷൻ മാറ്റണം
text_fieldsbookmark_border
മഞ്ചേരി: ഗ്രാമപഞ്ചായത്ത് സെക്ഷനുകളിൽ കൈമടക്കുകാരുണ്ടെങ്കിൽ അവരെ മാറ്റി സത്യസന്ധരായവരെ ചുമതലപ്പെടുത്താൻ പഞ്ചായത്ത് ഡയറക്ടറുടെ നിർദേശം. റോഡ്, കെട്ടിട നിർമാണം, കെട്ടിട നിർമാണ അനുമതിയും നമ്പറിടലും ലൈസൻസ് അപേക്ഷ തീർപ്പാക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇത്തരത്തിലുള്ളവരുണ്ടെങ്കിൽ മാറ്റേണ്ടത്. കൈക്കൂലിക്കാരുണ്ടെങ്കിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മാറ്റണം. പെർഫോമൻസ് ഒാഡിറ്റിങ്ങിൽ ഈ സെക്ഷനുകളുടെ സ്ഥിതി പ്രത്യേകം പരിഗണിക്കണം. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കും ഇടപെടാം. ആഗസ്റ്റ് എട്ട് മുതൽ 14 വരെ ഏഴുദിവസം വിജിലൻസ് വാരമായി ആചരിക്കും. സേവനം തേടി വരുന്നവരോട് പ്യൂൺ മുതൽ ഒാഫിസ് മേധാവി വരെ മാന്യമായി പെരുമാറണം. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് സേവനങ്ങൾ തടയാനല്ല, നൽകാനാണ് ശ്രമിക്കേണ്ടത്. 2012ൽ പ്രാബല്യത്തിലായ സേവനാവകാശ നിയമം പാലിക്കുന്നുണ്ടെന്നും പൊതുജനങ്ങളുടെ അറിവിലേക്ക് നോട്ടീസ് പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഒാഫിസ് മേധാവി ഉറപ്പാക്കണം. പെർഫോമൻസ് വിഭാഗം ഇത്തരം സേവനങ്ങൾ പരിശോധിക്കാൻ പഞ്ചായത്ത് ഒാഫിസുകൾ സന്ദർശിക്കണം. കെട്ടിട നമ്പറിടാനടക്കം പോയി കൈക്കൂലി വാങ്ങുന്നവരെ വകുപ്പുതലത്തിൽ നിരീക്ഷിക്കും. പ്രതിമാസ സ്പെഷൽ റിപ്പോർട്ടിൽ പരിശോധന കാര്യങ്ങൾ വ്യക്തമാക്കണം. നിവേദനങ്ങളും അപേക്ഷകളും തീർപ്പാക്കാൻ രണ്ട് മാസത്തിലൊരിക്കൽ പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ അദാലത്ത് നടത്തണം. ജില്ലതലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റൻറ് ഡയറക്ടറും ഒാഡിറ്റ് സൂപ്പർവൈസർമാരും വർക്ക് ഡയറി സൂക്ഷിക്കണം. അഴിമതി, ക്രമക്കേട്, പണാപഹരണം എന്നിവ നടന്നിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ ഉത്തരവാദികളായ ജീവനക്കാരും ജനപ്രതിനിധികളുമാരെന്നും ഇതിൽ രേഖപ്പെടുത്തണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story