Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിഹാൽ അഹ്​മദിനും...

നിഹാൽ അഹ്​മദിനും സൽമാനുൽഫാരിസിനും ആദരം

text_fields
bookmark_border
പടിഞ്ഞാറങ്ങാടി: ഖുർആൻ മനഃപാഠമാക്കിയ 11 വയസ്സുകാരൻ നിഹാൽ അഹ്മദിനെയും, സഹോദരിക്കും ബന്ധുവിനുമൊപ്പം ഭാരതപ്പുഴയിൽ കുളിക്കുമ്പോൾ ഒഴുക്കിൽപെട്ട രണ്ടുപേരെ രക്ഷിച്ച എട്ടാം ക്ലാസുകാരൻ കണ്ണനൂർ സ്വദേശി പുളിച്ചാരം വീട്ടിൽ സൽമാനുൽ ഫാരിസിനെയും തൃത്താല അത്താണി ഹിദായത്തുൽ ഇസ്ലാം മസ്ജിദ് കമ്മിറ്റിയും മഹല്ല് കമ്മിറ്റിയും ഒ.എസ്.എഫും സംയുക്തമായി ആദരിച്ചു. ചെമ്മാട് ദാറുൽ ഹുദയിൽനിന്ന് പഠനം പൂർത്തിയാക്കിയ നിഹാൽ അഹ്മദ് വി.കെ. കടവ് നങ്ങുന്നത്ത് ഹൈദ്രോസി​െൻറ മകനാണ്. അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ഖതീബ് മുഹമ്മദ് ജാബിർ ഫൈസി അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ ലത്തീഫി ചിറ്റപ്പുറം പ്രാർഥന നടത്തി. ഇബ്രാഹീം കുട്ടി, എം.എൻ. ഉമർ, എം.എൻ. നവാഫ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. ഹാരിസ് ഫൈസി, ഉസ്മാൻ സുഹ്രി, ഷംസുദ്ദീൻ, സലീം കേലശ്ശേരി, പി. ഷംനാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story