Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 10:35 AM IST Updated On
date_range 23 July 2018 10:35 AM ISTതേൻറതല്ലാത്ത കാരണത്താൽ... റേഷൻ കാർഡിലെ തെറ്റുതിരുത്താൻ നെേട്ടാട്ടമോടി ഉപഭോക്താക്കൾ
text_fieldsbookmark_border
തേൻറതല്ലാത്ത കാരണത്താൽ... റേഷൻ കാർഡിലെ തെറ്റുതിരുത്താൻ നെേട്ടാട്ടമോടി ഉപഭോക്താക്കൾ പൊന്നാനി: റേഷൻ കാർഡിലെ തെറ്റുതിരുത്താൻ നട്ടം തിരിയുകയാണ് കേരളത്തിലെ റേഷൻ കാർഡുടമകൾ. വിവിധ ആവശ്യങ്ങൾക്ക് റേഷൻ കാർഡിെൻറ ഒന്നാംഘട്ട അപേക്ഷ സ്വീകരിക്കൽ പൂർത്തിയായതോടെ നാട്ടുകാർ ഏറെയുമെത്തിയത് പുതുതായി ലഭിച്ച റേഷൻ കാർഡിലെ തെറ്റുതിരുത്താനാണ്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും അനാസ്ഥയും മൂലം വ്യാപകമായ തെറ്റുകളാണ് കാർഡുകളിൽ കടന്നുകൂടിയത്. ഇതുമൂലം നൂറുകണക്കിനാളുകൾക്കാണ് റേഷൻ മുടങ്ങിയിരിക്കുന്നത്. ഭർത്താവിനേക്കാൾ പത്തുവയസ്സ് ഭാര്യക്ക് കൂടുതലും അവരുടെ വിദ്യാർഥിയായ മകന് നൂറു വയസ്സുമെന്ന ഭീമൻ മണ്ടത്തരവും ചില റേഷൻ കാർഡിലുണ്ട്. ശരീരം തളർന്ന് വർഷങ്ങളായി കിടപ്പിലായവരും ഇതുവരെ പാസ്പോർട്ട് എടുത്തിട്ടില്ലാത്തവരും വിദേശത്താണ് എന്ന് കാർഡിൽ തെറ്റായി ചേർത്തിട്ടുണ്ട്. ഇതുകാരണം റേഷൻകടയിൽനിന്ന് അവശ്യസാധനങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ്. കൂലി പണിക്കാർക്ക് മാസവരുമാനം ഒരുലക്ഷം രൂപയും ചില റേഷൻ കാർഡിൽ മാസ വരുമാനം പൂജ്യവുമാണ് രേഖപ്പെടുത്തിയത്. പഴയ കാർഡിൽ പേരുള്ള പലർക്കും പുതിയ കാർഡിൽ പേരില്ല. ഇത്തരത്തിലുള്ള തെറ്റുകുറ്റങ്ങൾക്കെല്ലാം ബലിയാടാവുന്നത് റേഷൻ കാർഡുടമകളാണ്. ഇതെല്ലാം ശരിയാകാൻ ഇനിയും മാസങ്ങളെടുക്കും. റേഷൻ കാർഡിൽ കടന്നുകൂടിയ വൻ തെറ്റുകുറ്റങ്ങൾ കാലതാമസം കൂടാതെ പരിഹരിക്കുവാൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻറർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് ചെയർമാൻ എ. പവിത്രകുമാർ അധ്യക്ഷത വഹിച്ചു. എം. അബ്ദുൽ ലത്തീഫ്, പി.ടി. നാസർ, പി.ടി. ജലീൽ, ബിജു മാന്തടം, കെ.എസ്. ഹിർസു, ബീരാൻകുട്ടി പന്താവൂർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story