Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകവർച്ച കേസ്:...

കവർച്ച കേസ്: രക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജിതം

text_fields
bookmark_border
മഞ്ചേരി: മാരകായുധങ്ങളുമായി മഞ്ചേരിയിൽ എത്തിയ ആറംഗ ക്വട്ടേഷൻ-കവർച്ച സംഘത്തിലെ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തമിഴ്നാട് ഗൂഡല്ലൂർ കുത്തുപറമ്പ് വീട്ടിൽ പ്രദീപ് (34), കാഞ്ചിപുരം സ്വദേശി സതീഷ്കുമാർ (32) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ച അറസ്റ്റ് ചെയ്തത്. മഞ്ചേരിയിൽ വീട് കവർച്ചക്കെത്തിയ ഇവരെ കേസി​െൻറ തുടരന്വേഷണത്തിന് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. വടിവാൾ, വെട്ടുകത്തി, കമ്പിപ്പാര, കയറ്, ടോർച്ച്, ക്ലോറോഫോം, കൈയുറ, മുഖംമൂടി, നായകളെ മയക്കുന്ന ഭക്ഷ്യവസ്തു തുടങ്ങിയവ സംഘത്തിൽനിന്ന് പിടിച്ചെടുത്തിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ കീഴ്പ്പെടുത്തിയത്. സംഘത്തിന് കവർച്ച നടത്തേണ്ട വീട് സംബന്ധിച്ച വിവരങ്ങളും മറ്റും കൈമാറിയ വീടു നിർമാണരംഗത്തുള്ള മൂന്നുപേരെ െവള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെ വെട്ടിച്ച് വാഹനം നിർത്തി മറ്റൊരു വാഹനമെടുത്ത് രക്ഷപ്പെട്ട നാലുപേരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം ഗൂഡല്ലൂർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. സമീപകാലത്ത് വീടുകളിൽ ആ‍യുധം കാണിച്ച് ഭയപ്പെടുത്തി കവർച്ച നടത്തിയ കേസുകളിൽ ഇവർക്കുള്ള പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story