Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിൽപനക്ക്​ വെച്ച പഴകിയ...

വിൽപനക്ക്​ വെച്ച പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

text_fields
bookmark_border
വള്ളിക്കുന്ന്: ഒലിപ്രംകടവിൽ വിൽപനക്കായി സൂക്ഷിച്ച ദിവസങ്ങൾ പഴക്കമുള്ള മത്സ്യങ്ങൾ ആരോഗ്യവകുപ്പും ജില്ല ഫുഡ് സേഫ്റ്റി എൻഫോഴ്സ്മ​െൻറ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി നശിപ്പിച്ചു. റോഡരികിലെ മത്സ്യകച്ചവട ഷെഡ് പൊളിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ കച്ചവടക്കാരെ സമീപിച്ചപ്പോഴാണ് പെട്ടിയിൽ സൂക്ഷിച്ച ദുർഗന്ധം വമിക്കുന്ന മത്സ്യം ശ്രദ്ധയിൽ പെട്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വാർഡ് അംഗം കെ.വി. അജയ്‌ലാലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മ​െൻറ് വിഭാഗം ഉദ്യോഗസ്ഥരായ ബിബി മാത്യു, അബ്ദുൽ റഷീദ്, നീലിമ എന്നിവരുമെത്തി. കേടായ മീനുകൾ കച്ചവടക്കാരനെകൊണ്ട് തന്നെ കുഴിച്ചുമൂടിച്ചു. പഴയ ഫ്രിഡ്ജുകളിൽ ആണ് ഐസിട്ട് മത്സ്യം സൂക്ഷിച്ചിരുന്നത്. പരപ്പനങ്ങാടി പൊലീസ്, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഫോട്ടോ: ഒലിപ്രംകടവിൽ ദിവസങ്ങൾ പഴക്കമുള്ള മൽസ്യങ്ങൾ കച്ചവടക്കാരനെകൊണ്ട് തന്നെ ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മ​െൻറ് ഉദ്യോഗസ്ഥർ നശിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story