Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:14 AM IST Updated On
date_range 22 July 2018 11:14 AM ISTസഹിഷ്ണുത വിടാതെ വര്‍ഗീയതക്കെതിരെ പ്രവര്‍ത്തിക്കുക -മാര്‍ ജോര്‍ജ് ഞരളക്കാട്ട്
text_fieldsbookmark_border
നിലമ്പൂർ: യുവജനങ്ങൾ വിശ്വാസവും സഹിഷ്‌ണുതയും മുറുകെപ്പിടിച്ച് വര്‍ഗീയതക്കെതിരെ പ്രവര്‍ത്തിക്കണമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. കെ.സി.വൈ.എം സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ നടന്ന മലബാര്‍ യുവജനസംഗമം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവസമൂഹത്തിലെ ഭൂരിപക്ഷവും ഇതരസമുദായങ്ങളെ മാനിക്കുന്നവരാണ്. അഭിമന്യു കൊലപാതകമടക്കമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ യുവജന സംഘടനകള്‍ പ്രതികരിക്കണമെന്നും ചില മാധ‍്യമങ്ങൾ സഭയെ കടന്നാക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, മാനന്തവാടി, ബത്തേരി, താമരശ്ശേരി രൂപതകളില്‍ നിന്നുള്ളവർ പങ്കെടുത്തു. സംസ്ഥാന പ്രസിഡൻറ് ഇമ്മാനുവല്‍ മൈക്കിള്‍ അധ്യക്ഷത വഹിച്ചു. വിവിധ പ്രതിഭകളേയും രൂപതകളേയും കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്ക ബാവ ആദരിച്ചു. താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലിത്ത, കെ.സി.വൈ.എം സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലിൽ, സംസ്ഥാന ജനറല്‍ സെക്രട്ടറി എബിന്‍ കണിവയലിൽ, മേഖല പ്രസിഡൻറ് സന്തോഷ് ചെട്ടിശ്ശേരി, നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഫൊറോന വികാരി ഫാ. തോമസ് കച്ചിറയിൽ, വിന്‍സെൻറ് മണ്ണിത്തോട്ടം, ജിഷിന്‍ മുണ്ടാക്കാത്തതിൽ, ജിതിന്‍ ജോൺ, ജിതിന്‍ മാത്യു, ലിജീഷ് മാര്‍ട്ടിൻ, സ്‌റ്റെഫി സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു. നിലമ്പൂർ-നഞ്ചന്‍കോട് റെയില്‍പാത, മുണ്ടേരി-മേപ്പാടി റോഡ് എന്നിവ യാഥാര്‍ഥ്യമാക്കണമെന്ന് സംഗമം ആവശ‍്യപ്പെട്ടു. നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തില്‍ നിന്ന് ജോസ്ഗിരി ദേവാലയത്തിലേക്ക് റാലിയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story