Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:14 AM IST Updated On
date_range 22 July 2018 11:14 AM ISTഡാമുകൾ തുറക്കാൻ സാധ്യത; രണ്ടാംഘട്ട മുന്നറിയിപ്പ്് നൽകി
text_fieldsbookmark_border
പാലക്കാട്: മഴ ശക്തമായ സാഹചര്യത്തിൽ മലമ്പുഴ അണക്കെട്ട്, പറമ്പിക്കുളം, ആളിയാർ റിസർവോയറുകളുടെ ഷട്ടറുകൾ ഉടനടി തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി രണ്ടാം ഘട്ട മുന്നറിയിപ്പ് നൽകി. പുഴക്കരയിൽ താമസിക്കുന്നവർ പ്രത്യേകിച്ചും കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ, ചിറ്റൂർ പുഴ എന്നിവയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലമ്പുഴ അണക്കെട്ടിൽ ശനിയാഴ്ച ജലനിരപ്പ് 113.36 മീറ്ററായി ഉയർന്നു. 114 മീറ്റർ ജലനിരപ്പെത്തിയാൽ ഷട്ടറുകൾ തുറക്കും. പറമ്പിക്കുളം റിസർവോയർ 1820 അടിയും ആളിയാർ റിസർവോയർ 1045 അടിയുമാണ് നിലവിലെ ജലനിരപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story