Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:14 AM IST Updated On
date_range 22 July 2018 11:14 AM ISTബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ട്; ആർ.ഡി.ഒ സ്ഥലം സന്ദർശിച്ചു
text_fieldsbookmark_border
നിലമ്പൂർ: നഗരസഭ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ട് ആർ.ഡി.ഒ അജീഷ് കുന്നത്ത് സന്ദർശിച്ചു. ഇവിടം മണ്ണിട്ട് നികത്താൻ അനുമതി തേടി സ്ഥലം ഉടമ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ഉച്ചയോടെ ആർ.ഡി.ഒയുടെ സന്ദർശനം. നഗരസഭയിലെ പ്രധാന മാലിന‍്യം തള്ളൽ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര‍്യം ഒഴിവാക്കണമെന്നാവശ‍്യപ്പെട്ട് ലീഗൽ സർവിസസ് അതോറിറ്റിയുടെ പരാതിയിൽ ജില്ല സബ് ജഡ്ജി ഇവിടെ സന്ദർശനം നടത്തിയിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ഇവിടെയുള്ള മാലിന‍്യം നീക്കണമെന്ന് ജഡ്ജി നഗരസഭക്ക് നിർദേശം നൽകിയിരുന്നു. നഗരസഭ ശുചീകരണ പ്രവൃത്തി നടത്തിയെങ്കിലും വീണ്ടും മാലിന‍്യം തള്ളൽ തുടർന്നു. സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന നിർദേശം നടപ്പായിട്ടുമില്ല. നഗരസഭ അധികൃതർ, സ്ഥലം ഉടമകൾ എന്നിവരുടെ സംയുക്ത യോഗം വിളിച്ച് തുടർ നടപടിയെടുക്കാനാണ് തീരുമാനമെന്ന് ആർ.ഡി.ഒ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story