Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:02 AM IST Updated On
date_range 22 July 2018 11:02 AM ISTബഹിരാകാശ ശില്പശാലക്ക് തുടക്കം
text_fieldsbookmark_border
തേഞ്ഞിപ്പലം: സോഷ്യല്‍ മീഡിയയിലെ ചെറിയ കാര്യങ്ങളിലേക്ക് തലകുനിച്ചിരിക്കുന്നതിന് പകരം ഉയരങ്ങളില്‍ കണ്ണുംനട്ട് ഭൗമശാസ്ത്ര രഹസ്യങ്ങള്‍ കണ്ടെത്തുന്നതിൽ വിദ്യാർഥികള്‍ ശ്രദ്ധചെലുത്തണമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. കോഴിക്കോട്ടെ മേഖല ശാസ്ത്രകേന്ദ്രം ആൻഡ് പ്ലാനിറ്റോറിയം, യു.എല്‍ സ്പേസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ സര്‍വകലാശാല ഫിസിക്സ് പഠനവകുപ്പ് സംഘടിപ്പിച്ച ബഹിരാകാശ ശാസ്ത്ര െറസിഡന്ഷ്യല് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന് മുഖ്യാതിഥിയായിരുന്നു. വി.എസ്. രാമചന്ദ്രന്, ഡോ. ആൻറണി ജോസഫ്, ഡോ. പി.ടി. രാമചന്ദ്രന്, ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, ഡോ. അബ്ദുല്‍ കരീം തോട്ടോളി തുടങ്ങിയവര്‍ പങ്കെടുത്തു. മംഗള്യാന് ഷോയും പരിപാടിയുടെ ഭാഗമായി നടന്നു. തിരഞ്ഞെടുത്ത സ്കൂള്‍ വിദ്യാർഥികള്‍ പങ്കെടുക്കുന്ന ക്യാമ്പ് 22ന് സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story