Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:23 AM IST Updated On
date_range 21 July 2018 11:23 AM ISTഹിംസയുടെ രാഷ്ട്രീയത്തെ സാഹോദര്യമുയർത്തി പ്രതിരോധിക്കുക -സോളിഡാരിറ്റി ബഹുജന സംഗമം
text_fieldsbookmark_border
തിരൂർ: മനുഷ്യരെല്ലാം ഒന്നാണെന്നും നീതി സമൂഹത്തിെൻറ നിലനിൽപ്പിൽ പ്രധാനമാണെന്നുമാണ് ഇസ്ലാമിെൻറ അധ്യാപനമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച 'ഹിംസയുടെ രാഷ്ട്രീയത്തോട് ഇസ്ലാം പ്രതികരിക്കുന്നു' ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര ഭീകരതയും മതഭീകരതയും ഒരുപോലെ എതിർക്കപ്പെടണമെന്നും ജാതി-മത ചേരിതിരിവുകൾ ഉണ്ടാക്കി മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ സാഹോദര്യത്തിെൻറ രാഷ്ട്രീയം ഉയർത്തി പ്രതിരോധിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ഹിംസയുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാൻ ന്യൂനപക്ഷങ്ങൾ നിർബന്ധിതരാകുന്ന സാഹചര്യം നിലവിലുണ്ടെന്നും ഇസ്ലാമിെൻറ എല്ലാ പ്രകാശനങ്ങളെയും ഭീകരതയായി അവതരിപ്പിക്കപ്പെടുന്ന അനുഭവങ്ങൾ അതിലേക്ക് നയിക്കുന്നുവെന്നും മുഖ്യ പ്രഭാഷകൻ ഡോ. ടി.ടി. ശ്രീകുമാർ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. പോക്കർ, എം.എം. അക്ബർ, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. എ.െഎ. മജീദ് സ്വലാഹി, വിസ്ഡം യൂത്ത് വിങ് പ്രസിഡൻറ് ഡോ. സാബിർ നവാസ് എന്നിവർ സംസാരിച്ചു. 'ശശി തരൂരിനും സ്വാമി അഗ്നിവേശിനും സോളിഡാരിറ്റിയുടെ ഐക്യദാർഢ്യം' എന്ന പ്രമേയം സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ് അവതരിപ്പിച്ചു. സദസ്സ് മുദ്രാവാക്യം വിളികളോടെ ഐക്യദാർഢ്യത്തിൽ പങ്കുചേർന്നു. ജമാഅത്തെ ഇസ്ലാമി കൂടിയാലോചന സമിതിയംഗം ഖാലിദ് മൂസ നദ്വി സമാപന പ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സമീർ കാളികാവ് സ്വാഗതവും ജനറൽ സെക്രട്ടറി കെ.എൻ. ജലീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story