Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:23 AM IST Updated On
date_range 21 July 2018 11:23 AM ISTകരിപ്പൂരിൽ മൂന്ന് പേരിൽനിന്ന് 23.69 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 23.69 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. വെള്ളിയാഴ്ച ഷാർജ, ദുബൈ എന്നിവിടങ്ങളിൽ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി ആവിലോറ പിലാവുള്ളതിൽ വീട്ടിൽ മുഹമ്മദ് നിസാർ, താമരശ്ശേരി കാരങ്ങാട് വട്ടകോവുവിൽ വീട്ടിൽ മുഹമ്മദ് ആദിൽ, കണ്ണൂർ തുറക്കുന്ന് ചെറുപറമ്പ കരുവരത്ത് വീട്ടിൽ മൂസ എന്നിവരിൽ നിന്നാണ് 774.7 ഗ്രാം സ്വർണം പിടികൂടിയത്. നിസാർ ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് കരിപ്പൂരിെലത്തിയത്. ഇയാളിൽനിന്ന് 14.47 ലക്ഷം രൂപ വില വരുന്ന 473 ഗ്രാം സ്വർണമാണ് പിടികൂടിയത്. ബാഗേജിൽ ഡിന്നർ പ്ലേറ്റുകൾക്കുള്ളിലായിട്ടായിരുന്നു ഒളിപ്പിച്ചത്. പ്ലേറ്റുകൾക്കിടയിൽ നീല കാർബൺ ഷീറ്റുകൾക്കുള്ളിൽ ഫോയിൽ രൂപത്തിലാക്കി സ്വർണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. മുഹമ്മദ് ആദിൽ ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് എത്തിയത്. ബെൽറ്റിെൻറ ബക്കിൾ സ്വർണമാക്കി കടത്താനായിരുന്നു ശ്രമം. 149 ഗ്രാം തൂക്കം വരുന്ന ഇവക്ക് 4.55 ലക്ഷം രൂപയാണ് വിപണിവില. ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യയിലാണ് മൂസ കരിപ്പൂരിലെത്തിയത്. കാർബൺ പേപ്പറിൽ 27 െചറിയ കഷ്ണങ്ങളാക്കിയായിരുന്നു സ്വർണം ഒളിപ്പിച്ചത്. 152.7 ഗ്രാം തൂക്കം വരുന്ന ഇവക്ക് 4.66 ലക്ഷം രൂപ വില വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story