Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂർ ജില്ല...

നിലമ്പൂർ ജില്ല ആശുപത്രിയിൽ ലഹരി മോചന ചികിത്സ കേന്ദ്രം

text_fields
bookmark_border
മലപ്പുറം: സംസ്ഥാന സർക്കാർ വിമുക്തി-ലഹരി വർജന മിഷൻ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ ജില്ല ആശുപത്രിയോട് ചേർന്ന് ആരോഗ്യവകുപ്പി​െൻറ നിയന്ത്രണത്തിൽ ലഹരി മോചന ചികിത്സാകേന്ദ്രം തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. മലപ്പുറം ടൗൺ ഹാളിൽ 2018-19ലെ വാർഷിക പദ്ധതി നിർവഹണ പുരോഗതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺസൾട്ടൻറ് സൈക്യാട്രിസ്റ്റ്, എം.ബി.ബി.എസ് ഡോക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്-മൂന്ന്, സൈക്യാട്രിക് സോഷ്യൽ വർക്കർ, സെക്യൂരിറ്റി സ്റ്റാഫ്-മൂന്ന്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകൾ അനുവദിച്ചു. നിയമനങ്ങൾ പി.എസ്.സി മുഖേനയായിരിക്കും. സൗകര്യങ്ങളൊരുക്കുന്നതിന് 23.72 ലക്ഷം രൂപയും അനുവദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story