Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:17 AM IST Updated On
date_range 21 July 2018 11:17 AM ISTഭാരതപ്പുഴയിലെ അമിത നീരൊഴുക്കിന് കാരണം നീർത്തടങ്ങളുടെ നാശമെന്ന് ഭാരതപ്പുഴ പുനരുജ്ജീവന കമ്മിറ്റി
text_fieldsbookmark_border
പാലക്കാട്: ഭാരതപ്പുഴയിലെ അമിത നീരൊഴുക്കിന് കാരണം നീർത്തടങ്ങളുടെ അപചയം കാരണമെന്ന് ഭാരതപ്പുഴ പുനരുജ്ജീവന കമ്മിറ്റി. പുഴയോരങ്ങളിലെ ചെറുനീർത്തടങ്ങളുടെയും വൃഷ്ടിപ്രദേശങ്ങളുടെയും നാശിക്കുന്നതിെൻറ സൂചനയാണ് പുഴ കരവിഞ്ഞൊഴുകുന്നതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. മഴക്കാലത്ത് ഭൂജലസമ്പത്തിനെ പരിപോഷിപ്പിക്കാനും പരിപാലിക്കാനും ധാരാളം ചിറകളും കുളങ്ങളും നീർച്ചാലുകളും സഹായിച്ചിരുന്നു. ജലസംഭരണികളായിരുന്ന നെൽവയലുകളുടെ വ്യാപ്തി കുറഞ്ഞതും പ്രശ്നങ്ങളെ കൂടുതൽ ഗുരുതരമാക്കിയിരിക്കുകയാണ്. ഈ പ്രശ്നങ്ങൾ ഉൾക്കൊണ്ടുള്ള പദ്ധതികൾക്ക് മാത്രമേ പുഴയെയും പുഴയോരങ്ങളെയും സംരക്ഷിക്കാൻ സാധിക്കൂ. റിസർവ് വനങ്ങളുടെ നൈസർഗിക സസ്യസമൂഹ പുനഃസ്ഥാപനവും തരിശായി കിടക്കുന്ന ഭൂമിയിൽ ഹരിതവത്കരണവും ഉറവകൾ, കുളങ്ങൾ, കിണറുകൾ പോലുള്ള പൊതുജലേസ്രാതസ്സുകളുടെ സംരക്ഷണവും നീർച്ചാലുകളുടെ ഇരുകരകളിലുമുള്ള സസ്യസമൂഹങ്ങളുടെ പുനഃസ്ഥാപനവും ഉറപ്പുവരുത്തണം. ജില്ലയിലെ ജലസംഭരണികളിൽ വൻതോതിലാണ് മണ്ണും മണലും അമിത നീരൊഴുക്കിൽ വന്നടിഞ്ഞിട്ടുള്ളത്. അണക്കെട്ടുകളുടെ അതിരുകളിലെ ജൈവകവചം സാധ്യമാക്കിയില്ലെങ്കിൽ എല്ലാ അണക്കെട്ടുകളും തൂർന്നുപോകും. കൃഷിഭൂമിയുടെ പാരിസ്ഥിതിക ആരോഗ്യം വീണ്ടെടുക്കാനുള്ള മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളും വ്യാപിപ്പിക്കേണ്ടതുണ്ട്. ജില്ലയിലെ ദുരന്തനിവാരണ സംവിധാനം ഉരുൾപൊട്ടൽ, കിണർ തകരൽ, മലയിടിച്ചിൽ തുടങ്ങിയവ സംഭവിക്കാനിടയുള്ള സ്ഥലങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് മുൻകരുതലെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് തയാറാക്കിയ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ആദ്യഘട്ടത്തിൽ പുഴതടത്തിലെ 300ലേറെ ചെറുനീർത്തടങ്ങളുടെ പ്രശ്നങ്ങൾ, പരിമിതികൾ, സാധ്യതകൾ എന്നിവ വിശകലനം ചെയ്ത് ശാസ്ത്രീയമായ വസ്തുതകൾ പരിഗണിച്ചായിരിക്കും തുടർനടപടികളെന്നും കോർ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story