Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:11 AM IST Updated On
date_range 21 July 2018 11:11 AM ISTസിമൻറിെൻറ ജി.എസ്.ടി 18 ശതമാനമായി കുറക്കണം -കേരള സിമൻറ് ഡീലേഴ്സ് അസോ.
text_fieldsbookmark_border
പാലക്കാട്: സിമൻറിെൻറ ജി.എസ്.ടി 28ൽ നിന്ന് 18 ശതമാനമായി കുറക്കണമെന്ന് കേരള സിമൻറ് ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സിമൻറിെൻറ ജി.എസ്.ടി 28 ശതമാനമാക്കിയത് നിർമാണ മേഖലയെയും സാധാരാണക്കാരെയും പ്രതികൂലമായി ബാധിച്ചു. കമ്പനികൾക്ക് അധികലാഭമുണ്ടാക്കാൻ നികുതി വർധനവ് സഹായകരമായെന്നും ഇവർ ആരോപിച്ചു. പഴയ വാറ്റ് നിയമത്തിെൻറ പേരിൽ ഉദ്യോഗസ്ഥർ അനാവശ്യമായി പിഴ ചുമത്തി വ്യാപാരികളെ ദ്രോഹിക്കുകയാണെന്നും ഇവർ ആരോപിച്ചു. ഈ നടപടി അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ജില്ല കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് എം.ആർ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി എം.വി. സക്കീർ ഹുസൈൻ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജെ. സെബാസ്റ്റ്യൻ, ജില്ല പ്രസിഡൻറ് എ.എം. മുഹമ്മദ് അൻസാരി, ജില്ല ജന. സെക്രട്ടറി മുജീബ് റഹ്മാൻ, ജില്ല ട്രഷറർ യു. സുമേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story