Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴ: വീടുകൾ തകർന്ന്...

മഴ: വീടുകൾ തകർന്ന് രണ്ട് വയോധികർക്ക് പരിക്ക്

text_fields
bookmark_border
ഒറ്റപ്പാലം: മഴയെത്തുടർന്ന് വിവിധ ഇടങ്ങളിലായി രണ്ട് വീടുകൾ തകർന്നു. അപകടത്തിൽ രണ്ട് വയോധികർക്ക് പരിക്കേറ്റു. നഗരസഭ കൗൺസിലർ എം. ഗംഗാധര‍​െൻറ പാലപ്പുറം മുതലിയാർ തെരുവിലുള്ള ഓടിട്ട വീട് പുലർച്ച അഞ്ചരയോടെയാണ് നിലംപൊത്തിയത്. വീടിനകത്തുണ്ടായിരുന്ന ഗംഗാധര‍​െൻറ അമ്മ സുന്ദരി അമ്മാൾക്ക് (79) ദേഹത്ത് ഓടുവീണാണ് പരിക്കേറ്റത്. തലയിലും കൈയിലും പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. അമ്പലപ്പാറ മേലൂരിലെ കീഴ്പ്പടത്ത് കുറുമ്പക്ക് (65) വീടി‍​െൻറ അടുക്കള ഭാഗം തകർന്ന് പരിക്കേറ്റു. ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്ന കുറുമ്പയുടെ കൈയിലും നെറ്റിയിലുമാണ് മുറിവേറ്റത്. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story