Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരോഗികൾക്ക്...

രോഗികൾക്ക് ഔഷധക്കഞ്ഞിയുമായി വിദ്യാർഥികൾ

text_fields
bookmark_border
മലപ്പുറം: താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഔഷധക്കഞ്ഞി വിതരണവുമായി വിദ്യാർഥികൾ. മലപ്പുറം ഗവ. കോളജിലെ എൻ.എസ്.എസ് വിദ്യാർഥികളാണ് ആശുപത്രിയിലെ ഒ.പി, ഐ.പി വിഭാഗങ്ങളിലെ മുഴുവൻ രോഗികൾക്കും ഔഷധക്കഞ്ഞി വിതരണം ചെയ്തത്. എൻ.എസ്.എസ് യൂനിറ്റി​െൻറ കീഴിൽ നടത്തിവരുന്ന 'ഷെയർ എ മീൽ' പദ്ധതി ഒരുമാസം പൂർത്തിയാക്കിയതി​െൻറ ഭാഗമായാണ് കഞ്ഞി വിതരണം. ഒ.പി ബ്ലോക്കിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് ചെയർപേഴ്സൻ സക്കീന പുൽപ്പാടൻ രോഗികൾക്ക് കഞ്ഞി വിളമ്പി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. രാജഗോപാൽ മുഖ്യാതിഥിയായി. പ്രോഗ്രാം ഓഫിസർ മൊയ്തീൻ കുട്ടി കല്ലറ, വളൻറിയർ സെക്രട്ടറിമാരായ ആസിഫലി, മുഹമ്മദ് മശ്ക്കൂർ, ശരണ്യ, വളൻറിയർമാരായ ശ്രീലക്ഷ്മി, തൻവീറ തസ്നി, അഫീഫ ഷെറിൻ, ആഷിഷ് കൃഷ്ണ, മുഹമ്മദ് നബീൽ എന്നിവർ നേതൃത്വം നൽകി. തിങ്കൾ മുതൽ വെള്ളി വരെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 10.30ന് താലൂക്കാശുപത്രിയിലെ രോഗികൾക്കും കുട്ടികൾക്കുമായി കഞ്ഞിയും കൂട്ടുകറിയും വിതരണം ചെയ്യുന്ന പദ്ധതിയാണ് 'ഷെയർ എ മീൽ'.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story