Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാർഷിക ആനുകൂല്യ...

കാർഷിക ആനുകൂല്യ വിതരണത്തിൽ തച്ചമ്പാറ പഞ്ചായത്ത് മുന്നിൽ

text_fields
bookmark_border
കാർഷിക ആനുകൂല്യ വിതരണത്തിൽ തച്ചമ്പാറ പഞ്ചായത്ത് മുന്നിൽ കല്ലടിക്കോട്: മണ്ണാർക്കാട് േബ്ലാക്കിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കാർഷിക ആനുകൂല്യങ്ങൾ ആദ്യം വിതരണം ചെയ്ത് തച്ചമ്പാറ പഞ്ചായത്ത്. ആഗസ്റ്റ് പത്തോടെ മുഴുവൻ ആനുകൂല്യങ്ങളും വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. സമഗ്ര നെൽകൃഷി വികസന പദ്ധതിക്ക് 100 ശതമാനം സബ്സിഡിയോടെ വിത്തും 75 ശതമാനം സബ്സിഡിയോടെ ജൈവ വളങ്ങളും കീടനാശിനി, കുമിൾ നാശിനി, ഉഴവുകൂലി എന്നിവയും വിതരണം ചെയ്തു. ഫലവൃക്ഷ തൈകളും കുള്ളൻ തെങ്ങിൻ തൈകളും വിതരണം ചെയ്തു. തെങ്ങിന് വളം, കമുകിന് തുരിശ്, ചുണ്ണാമ്പ് എന്നിവയും നെൽകർഷകർക്ക് വിത്തും വളവും വിതരണം തുടങ്ങി. ടിഷ്യു വാഴ തൈകൾ, പച്ചക്കറി തൈകൾ എന്നിവയുടെ വിതരണം ആഗസ്റ്റ് ആദ്യവാരം നടക്കും. പഞ്ചായത്തുകളിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കർഷകർക്ക് ആനുകൂല്യം ലഭിക്കുക ജനുവരിയിലാണ്. എന്നാൽ, മഴക്കാലത്തുതന്നെ ആനുകൂല്യം നൽകാൻ നടപടി തുടങ്ങി. കഴിഞ്ഞ വർഷം പദ്ധതി വിഹിതം 95 ശതമാനത്തിൽ കൂടുതൽ ചെലവഴിച്ചതിന് സംസ്ഥാന സർക്കാറി​െൻറ പ്രത്യേക പുരസ്കാരം പഞ്ചായത്തിന് ലഭിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story