Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 11:23 AM IST Updated On
date_range 20 July 2018 11:23 AM ISTഅനാഥമന്ദിരത്തിൽ 14കാരിക്ക് പീഡനം; അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
പത്തിരിപ്പാല (പാലക്കാട്): അനാഥമന്ദിരത്തിൽ താമസിച്ചുപഠിക്കുന്ന 14കാരിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പൂന്താനം സ്വദേശി ഹസൻ ബാഖവിയെയാണ് (48) പത്തിരിപ്പാലയിൽനിന്ന് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചതിനാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ആഗസ്റ്റ് രണ്ടുവരെ പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിമാൻഡ് ചെയ്തു. പെൺകുട്ടിയിൽനിന്ന് വിവരം ശേഖരിച്ച ശേഷം പാലക്കാട് ചൈൽഡ് ലൈൻ പ്രവർത്തകർ ഒറ്റപ്പാലം പൊലീസിന് പരാതി കൈമാറുകയായിരുന്നു. സ്ഥാപനം മങ്കര സ്റ്റേഷൻ പരിധിയിലായതിനാൽ മങ്കര പൊലീസാണ് നടപടിയെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story