Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 10:45 AM IST Updated On
date_range 20 July 2018 10:45 AM ISTമഞ്ചേരിയിൽ ചെരിപ്പുകട കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
text_fieldsbookmark_border
മഞ്ചേരി: മഞ്ചേരി-മലപ്പുറം റോഡിൽ മെഡിക്കൽ കോളജിന് സമീപത്തെ മാർക്ക് ഫൂട്വെയറിൽ അഗ്നിബാധ. അങ്ങാടിപ്പുറം സ്വദേശി എസ്.എ. അയ്യൂബിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വ്യാഴാഴ്ച പുലർച്ചയാണ് തീ പടർന്നത്. മൂന്ന് നില കെട്ടിടത്തിെൻറ അണ്ടർ ഗ്രൗണ്ടിൽ 40 മീറ്ററോളം നീളമുള്ള ഹാളിലാണ് തീ പടർന്നതെന്നതിനാൽ ഏറെക്കഴിഞ്ഞാണ് പുറത്തറിഞ്ഞത്. വൈദ്യുതി ഉപകരണങ്ങളും പാദരക്ഷ, ബാഗ് തുടങ്ങിയവയും അഗ്നിക്കിരയായി. മഞ്ചേരി അഗ്നിശമന യൂനിറ്റിന് പുറമെ മലപ്പുറം, തിരുവാലി, പെരിന്തൽമണ്ണ, നിലമ്പൂർ, കോഴിക്കോട് ബീച്ച് എന്നീ നിലയങ്ങളിലെ അഗ്നിശമന വാഹനങ്ങളുടെ സഹായവും തേടി. നാല് മണിക്കൂർ പ്രയത്നത്തിനൊടുവിലാണ് പൂർണമായും അണച്ചത്. കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിെൻറ എല്ലാഭാഗവും പൂർണമായും കെട്ടി അടച്ചതിനാലും വായുസഞ്ചാരം ഇല്ലാത്തതിനാലും അഗ്നിശമന സേനാംഗങ്ങൾ ശ്വസനോപകരണങ്ങൾ ഉപയോഗിച്ച് സാഹസപ്പെട്ടാണ് ഭിത്തിയുടെ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റി അകത്ത് കടന്നത്. ജില്ല ഫയർ ഓഫിസർ മൂസ വടക്കേതിലിെൻറ നേതൃത്വത്തിൽ നിലമ്പൂർ സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ, മഞ്ചേരി അസി. സ്റ്റേഷൻ ഓഫിസർ ഇ.കെ. അബ്ദുൽ സലീം എന്നിവർ തീ അണക്കുന്നതിന് നേതൃത്വം നൽകി. അഗ്നി-രക്ഷസേനയുടെ സഹായത്തിനായി ട്രോമാകെയർ വളൻറിയർമാരും നാട്ടുകാരും സ്ഥലത്തെിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story