Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊ​ലി​ഞ്ഞ​ത് 39...

പൊ​ലി​ഞ്ഞ​ത് 39 ജീ​വ​നുകൾ രണ്ടുമരണം കൂടി, മൂന്നുപേരെ കാണാതായി

text_fields
bookmark_border
+++++++++++++++ മൂന്നുപേരെ കാണാതായി എന്നതാണ് അപ്ഡേഷൻ((((((((((((( തിരുവനന്തപുരം: തോരാതെ പെയ്യുന്ന മഴയിൽ കഴിഞ്ഞ 11 ദിവസത്തിനിടെ സംസ്ഥാനത്ത് പൊലിഞ്ഞത് 39 ജീവനുകളെന്ന് സർക്കാറി​െൻറ ഔദ്യോഗിക കണക്ക്. ജൂൺ ഒമ്പതുമുതൽ പെയ്യുന്ന അതിശക്തമായ മഴയിൽ ബുധനാഴ്ച വരെ ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആറുവീതവും കോട്ടയത്ത് അഞ്ചും പാലക്കാട്, ഇടുക്കി ജില്ലകളിൽ നാലുപേരും തൃശൂർ, എറണാകുളം ജില്ലകളിൽ മൂന്നുപേർ വീതവും മലപ്പുറത്ത് നാലും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓരോ ആളും മരിച്ചതായാണ് രേഖകൾ. വ്യാഴാഴ്ച പല ജില്ലകളിലും മഴയുടെ ശക്തി കുറഞ്ഞെങ്കിലും 23വരെ പരക്കെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്തി​െൻറ ആവശ്യം കണക്കിലെടുത്ത് പ്രളയക്കെടുതി പഠിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവി​െൻറ നേതൃത്വത്തിൽ കേന്ദ്രസംഘം സംസ്ഥാനത്തെത്തും. പരക്കെ മഴ തുടരുന്ന ആലപ്പുഴയിൽ വ്യാഴാഴ്ച വെള്ളക്കെട്ടിൽ വീണ് കുട്ടി മരിച്ചു. എടത്വ പഞ്ചായത്ത് 13ാം വാർഡ് പച്ച പന്ത്രണ്ടിൽ ജെയ്മോൻ ജോസഫി​െൻറ മകൾ എയ്ഞ്ചലാണ് (രണ്ടര) മരിച്ചത്. വൈകീട്ട് ആേറാടെയായിരുന്നു സംഭവം. കോട്ടയം മുണ്ടക്കയത്ത് പുല്ലകയാറ്റില്‍ മീന്‍പിടിക്കുന്നതിനിെട ഒഴുക്കില്‍പെട്ട അടൂര്‍ കടമ്പനാട് മേലേട്ടുതകിടിയില്‍ പ്രദീപ്-ലിസി ദമ്പതികളുടെ മകന്‍ പ്രവീണി​െൻറ ‍(24) മൃതദേഹം കണ്ടെത്തി. ഒപ്പം കാണാതായ അടൂര്‍ മണക്കാല വട്ടമല തെക്കേതില്‍ രാജൻ-ദേവകി ദമ്പതികളുടെ മകന്‍ ഷാഹുലിന് ‍(21) വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. എറണാകുളത്ത് പിറവം ഓണക്കൂറിൽ വയോധികൻ ഒഴുക്കിൽപ്പെട്ടു. ഓണക്കൂർ ഏറാംപൂര് (മറ്റത്തിൽ) ശങ്കരൻനായരാണ്(75) ഓണക്കൂർ പാലത്തിന് സമീപം ഉഴവൂർ തോടിൽ ഒഴുക്കിൽപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് 12.30ഒാടെയാണ് സംഭവം. കണ്ണൂരിലെ കടവത്തൂരിൽ ഒഴുക്കിൽപ്പെട്ട യുവാവിനെയും കാണാതായിട്ടുണ്ട്.നിറഞ്ഞൊഴുകുന്ന കല്ലികണ്ടി-കടവത്തൂർ പുഴയിലാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രസാദ് എന്ന പ്രകാശിനെ (40) കാണാതായത്. നിർമാണതൊഴിലാളിയാണ്. കടവത്തൂരിൽ ക്വാർട്ടേഴ്സിൽ കുടുംബസമേതം താമസിക്കുകയായിരുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്തുടനീളം 564 ക്യാമ്പുകളാണ് തുറന്നത്. ഇവിടങ്ങളിൽ 25,409 കുടുംബങ്ങളിലായി 95,440 പേരെ പാർപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ ക്യാമ്പുകൾ-194. ഇവിടെ 12,668 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കോട്ടയത്ത് 161 ക്യാമ്പുകളിലായി 8001 കുടുംബങ്ങളെ പാർപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന കൺട്രോൾ റൂം അറിയിച്ചു. ജൂൺ ഒമ്പതുമുതൽ പെയ്യുന്ന ശക്തമായ മഴയിൽ ഇതുവരെ 93 വീടുകൾ പൂർണമായും 2790 വീടുകൾ ഭാഗികമായും തകർന്നു. എന്നാൽ, ഇതി​െൻറ രണ്ടിരട്ടിയോളം വീടുകൾ തകർന്നതായാണ് അനൗദ്യോഗിക കണക്കുകൾ. 3726.81 ഹെക്ടർ കൃഷിയാണ് ഇതിനകം നശിച്ചത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ആലപ്പുഴ ജില്ലയിലാണ്. മഴക്ക് ശമനമില്ലാത്തതിനാൽ ആലപ്പുഴയിൽ വെള്ളിയാഴ്ചയും കലക്ടർ വിദ്യാർഥികൾക്ക് അവധി നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂർ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story