Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:14 AM IST Updated On
date_range 19 July 2018 11:14 AM ISTരാമന്‍കുത്ത് റെയില്‍വേ അടിപ്പാതക്ക് നഗരസഭ 25 ലക്ഷം രൂപ നൽകും
text_fieldsbookmark_border
നിലമ്പൂർ: രാമൻകുത്ത് റെയിൽവേ അടിപ്പാതക്ക് 25 ലക്ഷം രൂപ നൽകാൻ ബുധനാഴ്ച ചേർന്ന നഗരസഭ കൗൺസില്‍ യോഗത്തിൽ തീരുമാനം. കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റിക്ക് അഞ്ച് ലക്ഷം രൂപയും നൽകും. പുറമേ നഗരസഭക്കു കീഴിലെ മത്സ്യ-മാംസ മാര്‍ക്കറ്റിലെ നവീകരണ പ്രവൃത്തികള്‍ക്കും ഫണ്ട് മാറ്റിവെക്കാന്‍ കൗൺസില്‍ യോഗത്തില്‍ തീരുമാനമായി. മാര്‍ക്കറ്റിലെ ടോയ്‌ലറ്റ് നവീകരണം, ബയോ ഗ്യാസ് പ്ലാൻറ് നവീകരണം എന്നിവക്കാണ് ഫണ്ട് അനുവദിക്കുക. രാമന്‍കുത്ത് അടിപ്പാതക്കായി റെയില്‍വേ അനുവദിക്കുന്ന ഫണ്ടിനു പുറമേ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തുക വകയിരുത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് റെയില്‍വേ തീരുമാനം നേരത്തെയെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story