Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂർ ജില്ല...

നിലമ്പൂർ ജില്ല ആശുപത്രിയിൽ ലഹരി മുക്തി കേന്ദ്രത്തിന് അനുമതി

text_fields
bookmark_border
നിലമ്പൂര്‍: ജില്ല ആശുപത്രിയില്‍ ലഹരി മുക്തി കേന്ദ്രം പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതിയായി. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഏക ലഹരി മുക്തി ചികിത്സ കേന്ദ്രമാണ് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ തുടങ്ങുന്നത്. ജില്ലയില്‍ അനുവദിച്ച കേന്ദ്രമാണ് നിലമ്പൂര്‍ ആശുപത്രിയില്‍ തുടങ്ങുക. ഇതിനായുള്ള നടപടികള്‍ തുടങ്ങിയതായി ആശുപത്രി സുപ്രണ്ട് ഡോ. സി. ഹമീദ് പറഞ്ഞു. കേന്ദ്രം യാഥാർഥ്യമാകുന്നതോടെ രണ്ട് സൈക്കാട്രിസ്റ്റുകളുടെയും അസി. സര്‍ജ​െൻറയും നഴ്‌സിങ് ജീവനക്കാരുടെയും അധിക സേവനം ആശുപത്രിയില്‍ ലഭ്യമാകും. ആദിവാസി കുടുംബങ്ങൾ ഏറെയുള്ള മലയോരമേഖലയാണ് നിലമ്പൂർ. ജില്ല ആശുപത്രി കേന്ദ്രീകരിച്ച് ലഹരി മുക്തി കേന്ദ്രം വേണമെന്ന ആവശ‍്യത്തിന് ഏറെ പഴക്കമുണ്ട്. ലഹരിക്ക് അടിമപ്പെട്ട് മാനസിക വൈകല‍്യമുള്ളവരായി തീർന്ന ഒട്ടേറ പേർ ഇവിടെയുണ്ട്. ആദിവാസികളും ഇതിൽ ഉൾപ്പെടും. അടുത്തിടെ ആരോഗ‍്യവകുപ്പ് നടത്തിയ പഠനത്തിൽ ആദിവാസികൾക്കിടയിൽ മൂക രോഗം ബാധിച്ചവർ ധാരാളമുണ്ടെന്ന് കണ്ടെത്തിയിരുന്നു. മതിയായ ചികിത്സ നൽകാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ മൂകരോഗം ബാധിച്ചവർ രോഗമൂർധന‍്യത്തിലേക്ക് വഴുതി വീഴുകയാണ് ചെയ്യുന്നത്. ജില്ല ആശുപത്രി കേന്ദ്രീകരിച്ച് ലഹരി മുക്തി കേന്ദ്രം വരുന്നതോടെ ഇത്തരം രോഗികൾക്ക് മതിയായ ചികിത്സ നൽകാനാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story