Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:12 AM IST Updated On
date_range 19 July 2018 11:12 AM ISTമധുവിെൻറ കൊലപാതകം: മജിസ്റ്റീരിയൽതല റിപ്പോർട്ട് സമർപ്പിച്ചു
text_fieldsbookmark_border
ഒറ്റപ്പാലം: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട മജിസ്റ്റീരിയൽതല അന്വേഷണ റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിച്ചു. സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് കൂടിയായ ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജാണ് റിപ്പോർട്ട് കൈമാറിയത്. എഫ്.ഐ.ആറും ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്. ജില്ല മജിസ്‌ട്രേറ്റ് കൂടിയായ കലക്ടർ ഇത് മനുഷ്യാവകാശ കമീഷന് കൈമാറും. പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story