Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:08 AM IST Updated On
date_range 19 July 2018 11:08 AM ISTഅമരമ്പലം ഗ്രാമപഞ്ചായത്തിൽ യൂത്ത് ക്ലബ് ഏകോപന സമിതി രൂപവത്കരിക്കുന്നു
text_fieldsbookmark_border
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തില്‍ പുതിയൊരു കലാ-കായിക സംസ്കാരത്തിന് തുടക്കമിടാന്‍ പഞ്ചായത്ത് യൂത്ത് ക്ലബ് ഏകോപന സമിതി രൂപവത്കരിക്കുന്നു. കലാ കായിക മേഖലയിൽ യുവതീ-യുവാക്കള്‍ക്ക് അവസരങ്ങള്‍ നൽകാനും അതുവഴി പുതിയൊരു തലമുറയെ വാര്‍ത്തെടുക്കാനുമാണ് യൂത്ത് ക്ലബ് കൊണ്ട് ലക്ഷ്യമിടുന്നത്. ശനിയാഴ്ചക്കകം പ്രദേശത്തെ മുഴുവന്‍ ക്ലബുകളും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അതിനുശേഷം ക്ലബ് ഭാരവാഹികളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും സംയുക്ത യോഗം ചേര്‍ന്ന് യൂത്ത് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുക്കും. പഞ്ചായത്ത് ഹാളില്‍ നടന്ന ആലോചന യോഗത്തില്‍ 15 ക്ലബ് ഭാരവാഹികള്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശിവദാസന്‍ നായര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുമാര്‍ കളരിക്കല്‍, ഗംഗാദേവി ശ്രീരാഗം, അനിത രാജു, പി.എം. ബിജു, ടി.എ. ശിവദാസന്‍, ടി.പി. ഹംസ, ബിന്ദു പല്ലാട്ട്, അസി. സെക്രട്ടറി ഇല്ലിക്കല്‍ അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story