Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 10:45 AM IST Updated On
date_range 19 July 2018 10:45 AM ISTഅഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി
text_fieldsbookmark_border
ഷൊർണൂർ: വട്ടവടയിൽ ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് കേരള കലാമണ്ഡലം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ കൈമാറി. വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ. വാസുവിന് പുസ്തകങ്ങൾ കൈമാറി. കലാമണ്ഡലം ഭരണസമിതിയംഗവും എഴുത്തുകാരനുമായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അദ്ദേഹം രചിച്ച പുസ്തകങ്ങളും നൽകി. കലാമണ്ഡലത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് കലാമണ്ഡലം ശ്രീനാഥ്, അഭിജോൺ, അഖിൽ എന്നിവരും പുസ്തകങ്ങൾ സംഭാവന ചെയ്തു. ലൈബ്രേറിയൻ എ. ലേഖ, ഫിനാൻസ് ഓഫിസർ വി. ബാബു, ഡെപ്യൂട്ടി രജിസ്ട്രാർ എൻ. ഗോപകുമാർ, എസ്. ഗോപകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പടം ഒന്ന്: വട്ടവടയിൽ ആരംഭിക്കുന്ന അഭിമന്യു സ്മാരക ലൈബ്രറിയിലേക്ക് കേരള കലാമണ്ഡലം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ കൈമാറുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story