Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 10:30 AM IST Updated On
date_range 19 July 2018 10:30 AM ISTസ്പീഡ് ഏകദിന ശിൽപശാല നടത്തി
text_fieldsbookmark_border
മലപ്പുറം: സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയെൻറ നേതൃത്വത്തിൽ ജില്ലയിലെ കായികാധ്യാപകർക്കായി ഏകദിന ശിൽപശാല 'സ്പീഡ്-2018' സംഘടിപ്പിച്ചു. സി.ബി.എസ്.ഇ കായികാധ്യാപക മാന്വൽ പരിഷ്കരണത്തിെൻറ കാര്യക്ഷമമായ നടത്തിപ്പിന് അക്കാദമിക് പ്ലാൻ തയാറാക്കുന്നതിെൻറ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. സഹോദയ ജില്ല പ്രസിഡൻറ് എം. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഡോ. എ.എം. ആൻറണി അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ ഊർമിള പത്മനാഭൻ, എം. ജൗഹർ, ജോജി പോൾ, ടിറ്റോ എം. ജോസഫ്, നിർമല ചന്ദ്രൻ, മിഥുൻ രാജ്, പി.ടി. ഷമീർ, ഫസലുദ്ദീൻ, മുഹമ്മദ് റിയാസ്, ഉമർ സാലിഹ്, ജെയ്സൺ ജോസഫ് എന്നിവർ സംസാരിച്ചു. സഹോദയ അത്ലറ്റിക് മീറ്റ് നവംബർ 23, 24 തീയതികളിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story