Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:23 AM IST Updated On
date_range 18 July 2018 11:23 AM ISTകരിപ്പൂരില്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിെൻറ ഭാവി വികസന പദ്ധതികൾക്കായി വിമാനത്താവള അതോറിറ്റിയുെട വിദഗ്ധ സംഘത്തിെൻറ പരിശോധന ആരംഭിച്ചു. അതോറിറ്റി െചന്നൈ മേഖല കേന്ദ്രത്തിലെ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ശ്രീകുമാർ, ഡല്‍ഹി കേന്ദ്രത്തിലെ എന്‍ജിനീയറിങ് വിഭാഗത്തിലെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കരിപ്പൂരില്‍ പരിശോധന ആരംഭിച്ചത്. വിമാനത്താവള അതോറിറ്റി ചെയർമാൻ ഗുരുപ്രസാദ് മെഹ്പാത്ര 24ന് സന്ദർശനം നടത്തുന്നതിന് മുന്നോടിയായാണ് പരിശോധന. മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ കഴിഞ്ഞമാസം സന്ദർശിച്ചിരുന്നു. തുടർന്നാണ് അതോറിറ്റി ചെയർമാൻ കരിപ്പൂർ സന്ദർശിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story