Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാവി​െൻറ ദുരൂഹമരണം:...

യുവാവി​െൻറ ദുരൂഹമരണം: ആക്​ഷൻ കൗൺസിൽ രൂപവത്​കരിക്കുന്നു

text_fields
bookmark_border
കൂറ്റനാട്: കാണാതായ യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പൊതുപ്രവർത്തകരും ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുന്നു. തൃശൂർ ജില്ലയിലെ കടവല്ലൂർ പത്തായത്തിങ്കൽ മുഹമ്മദി​െൻറ മകൻ ഷെഫീർ അബ്ദുല്ലയുടെ (24) മരണവുമായി ബന്ധപ്പെട്ടാണ് നാട്ടുകാർ രംഗത്തെത്തിയത്. ട്രാവൽസ് ജീവനക്കാരനായ ഷെഫീറിനെ കഴിഞ്ഞ മാർച്ച് 11ന് ശേഷമാണ് കാണാതായത്. പരിചയമുള്ളയാൾ രാത്രി 10.30ഓടെ വിളിച്ചപ്രകാരമാണ് വീട്ടിൽനിന്ന് പോയത്. രാത്രി 11.30ന് യുവാവിനെ കടവല്ലൂർ വടക്കുംമുറി പാടത്ത് ബസ് ജീവനക്കാരനായ ഷെഫീഖ് കണ്ടതായി മൊഴി കൊടുത്തിട്ടുണ്ട്. മൂന്നാംദിവസം സ്വകാര്യവ്യക്തിയുടെ കിണറ്റിൽ ദുർഗന്ധം വമിച്ചതോടെ നടത്തിയ തിരച്ചിലിലാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടത്. സംഭവം കൊലപാതകമാണെന്നും കേസന്വേഷണം പാതിവഴിയിൽ നിലച്ചതായും നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. കുഞ്ഞുമോൻ കൊഴിക്കര, കടവല്ലൂർ രണ്ടാം വാർഡ് മെംബർ രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ ഉൾെപ്പടെയുള്ളവർക്കും പരാതി അയച്ചിട്ടുണ്ട്. തൃശൂർ അസി. കമീഷണർ പരാതിക്കാരുടെയും മറ്റും മൊഴിയെടുത്ത് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story