Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:18 AM IST Updated On
date_range 18 July 2018 11:18 AM ISTബി.പി.എൽ വിദ്യാർഥികൾക്ക് സ്കോളർഷിപ്
text_fieldsbookmark_border
പാലക്കാട്: മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് സ്കോളർഷിപ് അനുവദിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിട്ടു. സംസ്ഥാനത്തെ സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന ബി.പി.എൽ വിഭാഗക്കാരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. വിദ്യാർഥികൾക്ക് നിശ്ചയിച്ചിട്ടുള്ള ട്യൂഷൻ ഫീസിെൻറ 90 ശതമാനം സ്കോളർഷിപ്പായി ലഭിക്കും. ഈ അധ്യയന വർഷത്തെ പ്രവേശനം പൂർത്തിയായാൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും. വിദ്യാർഥികൾ കോളജ് പ്രിൻസിപ്പൽമാർ വഴി പ്രവേശന പരീക്ഷ കമീഷണർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹൗസ് സർജൻസി സമയത്ത് സ്െറ്റെപൻഡ് ലഭിക്കുന്നതിനാൽ അത് ഒഴിവാക്കിയുള്ള വർഷങ്ങളിലാണ് സ്കോളർഷിപ് ലഭിക്കുക. തുക ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. വിദ്യാർഥികളിൽനിന്നും ലഭിച്ച അപേക്ഷകൾ പ്രവേശന പരീക്ഷ കമീഷണർ പരിശോധിച്ച് ജില്ല കലക്ടർക്ക് കൈമാറുകയും കലക്ടറുടെ പരിശോധനക്ക് ശേഷം അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ് പ്രവേശന പരീക്ഷ കമീഷണർക്ക് നൽകുകയും ചെയ്യും. തുടർന്ന് അഡ്മിഷൻ ആൻഡ് ഫീ റഗുലേറ്ററി കമ്മിറ്റി ലിസ്റ്റ് അംഗീകരിച്ച് പ്രവേശന പരീക്ഷ കമീഷണർക്ക് നൽകും. പ്രവേശന പരീക്ഷ കമീഷണർ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ക്രമക്കേടുണ്ടെങ്കിൽ പരാതി നൽകാം. ആർക്കൊക്കെ അപേക്ഷിക്കാം? * ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുന്ന വിവിധ വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് വെയ്റ്റേജ് ലഭിക്കും. * അർബുദം, വൃക്കകളുടെ തകരാർ, പക്ഷാഘാതം, എയ്ഡ്സ്, സ്ഥിരമായ കുഷ്ഠം, ഹൃേദ്രാഗം തുടങ്ങിയ മാരകമായ രോഗങ്ങളുള്ള കുടുംബങ്ങൾ, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലോ സ്വകാര്യ മേഖലകളിലോ സ്ഥിരവരുമാനമില്ലാത്തവർക്ക് അപേക്ഷിക്കാം. *പട്ടികവർഗക്കാർ ഒഴികെ സ്വന്തമായി ഒരേക്കറിനു മുകളിൽ ഭൂമിയുള്ളവർ, 1000 ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള വീടുള്ളവർ, ഉപജീവനമാർഗമല്ലാതെ സ്വന്തമായി നാലുചക്ര വാഹനം ഉള്ളവർ, വിദേശജോലിയിൽനിന്നോ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നോ 25,000 രൂപയിലധികം പ്രതിമാസ വരുമാനമുള്ളവർ എന്നിവർക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story