Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റ്...

കാലിക്കറ്റ് സര്‍വകലാശാല

text_fields
bookmark_border
ജൂലൈ 17-ലെ പരീക്ഷകള്‍ മാറ്റി ജൂലൈ 17-ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. പി.ആര്‍ 1616/2018 സിന്റിക്കേറ്റ് യോഗം ാ സിന്റിക്കേറ്റ് യോഗം ജൂലൈ 21-ന് ചേരും. പി.ആര്‍ 1617/2018 തൃശൂര്‍ ജില്ലയിലെ കോളേജുകളില്‍ 17-ന് പി.ജി പ്രവേശനം നേടാം തൃശൂര്‍ ജില്ലയിലെ കോളേജുകള്‍ക്ക് ജൂണ്‍ 16-ന് അവധിയായതിനാല്‍ യുടെ പി.ജിക്ക് കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസാന തിയതി ജൂലൈ 17-ന് ഒരു മണിവരെ നീട്ടി. റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി ജൂലൈ 17-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അതത് കോളേജുകള്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികളുടെ ഇംപ്രൂവ്‌മെന്റ് മാര്‍ക്ക് ചേര്‍ത്തുന്നതിനായി സര്‍വകലാശാലയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചിട്ടുള്ളതിനാല്‍ ജൂലൈ ഏഴിന് കോളേജില്‍ ലഭ്യമായിട്ടുള്ള റാങ്ക് ലിസ്റ്റില്‍ മാറ്റങ്ങള്‍ വരുന്നതാണ്. പി.ആര്‍ 1618/2018 പി.ജി വൈവ നാലാം സെമസ്റ്റര്‍ എം.എ മലയാളം/എം.എ ഇംഗ്ലീഷ്/എം.എ ഇക്കണോമിക്‌സ് (സി.യു.സി.എസ്.എസ്) വൈവാ വോസി ജൂലൈ 23 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍. പി.ആര്‍ 1619/2018 ഇസ്‌ലാമിക് ഫിനാന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ാ ഇസ്‌ലാമിക് ചെയര്‍ ശനിയാഴ്ചകളില്‍ ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയായി നടത്തുന്ന ആറ് മാസത്തെ ഇസ്‌ലാമിക് ഫിനാന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേരാന്‍ ബന്ധപ്പെടുക. 9539142919/9746904678. പി.ആര്‍ 1620/2018 എക്‌സാമിനേഴ്‌സ് മീറ്റിംഗ് നാലാം സെമസ്റ്റര്‍ ബി.എസ്.സി സുവോളജി (സി.യു.സി.ബി.സി.എസ്.എസ്) പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്‌സാമിനേഴ്‌സ് മീറ്റിംഗിന് കോഴിക്കോട് ജില്ലയിലെ കോളേജുകളിലെ അധ്യാപകര്‍ ജൂലൈ 24-ന് രാവിലെ 10.30-ന് മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ ഹാജരാകണം. പി.ആര്‍ 1621/2018 വി.സി.അനില്‍കുമാര്‍ അനുസ്മരണം സംഘടിപ്പിച്ചു ാ ഫോക്‌ലോര്‍ പഠനവിഭാഗം പൂര്‍വവിദ്യാര്‍ത്ഥി വി.സി.അനില്‍കുമാര്‍ അനുസ്മരണവും ഫോക്‌ലോര്‍ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും പഠനവകുപ്പ് മുന്‍ മേധാവി പ്രൊഫ.രാഘവന്‍ പയ്യനാട് നിര്‍വ്വഹിച്ചു. പഠനവകുപ്പ് മേധാവി ഡോ.സി.കെ.ജിഷ അധ്യക്ഷത വഹിച്ചു. സിനീഷ് വേലിക്കുനി, വി.അര്‍ഷാദ്, കെ.സുചിത്ര എന്നിവര്‍ പ്രസംഗിച്ചു. പി.ആര്‍ 1622/2018
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story