Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം-മൈസൂരു...

മലപ്പുറം-മൈസൂരു കെ.എസ്.ആർ.ടി.സി ബസ് തൃശൂരിലേക്ക് 'കടത്തുന്നു'

text_fields
bookmark_border
മലപ്പുറം: നാലുതവണ സമയം പുനഃക്രമീകരിച്ച കെ.എസ്.ആർ.ടി.സി മലപ്പുറം-മൈസൂരു സൂപ്പർ ഫാസ്റ്റ് ബസ് തൃശൂർ ഡിപ്പോയിലേക്ക് മാറ്റാൻ നീക്കം. ഇടക്കിടെ സർവിസ് മുടങ്ങുന്ന ബസ്, വരുമാനം കുറവാണെന്ന കാരണം പറഞ്ഞാണ് തൃശൂരിലേക്ക് കൊണ്ടുപോവുന്നത്. ഇതി​െൻറ ഭാഗമായി മൈസൂരു സ്റ്റേഷൻ മാസ്റ്റർ ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മലപ്പുറത്തേതെന്ന് സൂചിപ്പിക്കുന്ന ബസിലെ 'എം.പി.എം' ഡിപ്പോ കോഡും നീക്കിയിരിക്കുകയാണ്. പുലർച്ച അഞ്ചിനാണ് ബസ് മലപ്പുറത്തുനിന്ന് മഞ്ചേരി, താമരശ്ശേരി, സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് പോവുന്നത്. ഇതിന് തൊട്ടുമുമ്പാണ് കോഴിക്കോട്-മൈസൂരു വണ്ടി താമരശ്ശേരിയിലും തിരുവനന്തപുരം-കൽപറ്റ ബസ് മഞ്ചേരിയിലുമെത്തുകയെന്നത് വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. സമയം മാറ്റണമെന്ന് ജീവനക്കാർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ചാം തവണയും ഇതിന് മുതിരേണ്ടെന്നാണ് അധികൃതരുടെ നിലപാട്. വൈകീട്ട് 5.20നാണ് മടക്കം. അഞ്ചിന് തൃശൂർ ബസും മൈസൂരുവിൽനിന്ന് പുറപ്പെടുന്നത് മലപ്പുറം സർവിസിന് തിരിച്ചടിയാണ്. മലപ്പുറം-മൈസൂരു സൂപ്പർ ഫാസ്റ്റിന് നിലവിൽ റിസർവേഷൻ ഇല്ല. ഇടക്ക് ഈ സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇടക്കിടെ സമയം മാറ്റുന്നത് കാരണം പുനഃസ്ഥാപിച്ചില്ല. ശരാശരി 8000 രൂപയാണ് വരുമാനം. ഏതാനും വർഷം മുമ്പ് മലപ്പുറത്തി​െൻറ ബംഗളൂരു സർവിസ് നഷ്ടമായിരുന്നു. മൈസൂരു ബസ് കൂടി നിർത്തലാക്കുന്നതോടെ അന്തർ സംസ്ഥാന സർവിസ് ഊട്ടിയിലേക്ക് മാത്രമായി ചുരുങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story