Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:00 PM IST Updated On
date_range 17 July 2018 2:00 PM ISTകരിപ്പൂർ: വിദഗ്ധസംഘമെത്തി; പരിശോധന ഇന്നുമുതൽ
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ജൂലൈ 24ന് വിമാനത്താവള അതോറിറ്റി ചെയർമാൻ ഗുരുപ്രസാദ് മെഹ്പാത്രയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള പരിശോധനക്ക് വിദഗ്ധ സംഘമെത്തി. പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. ചെന്നൈ മേഖല കേന്ദ്രത്തിെല എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ശ്രീകുമാർ, ഡൽഹി കേന്ദ്രത്തിലെ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. എസ്. ശ്രീകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രിയോടെ കരിപ്പൂരിലെത്തി. എസ്. സുരേഷ് ചൊവ്വാഴ്ച രാവിലെയാണ് എത്തുക. വിമാനത്താവള വികസനത്തിന് പദ്ധതികൾ തയാറാക്കാനാണ് ചെയർമാൻ കരിപ്പൂർ സന്ദർശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story