Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൊഴിൽ നിയമ...

തൊഴിൽ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമാക്കും -സുബ്രമണി അറുമുഖം

text_fields
bookmark_border
പാലക്കാട്: കേന്ദ്ര സർക്കാറി​െൻറ തൊഴിൽ നിയമ ഭേദഗതിക്കെതിരെ തൊഴിലാളി പ്രക്ഷോഭം ശക്തമാക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ േട്രഡ് യൂനിയൻ (എഫ്.ഐ.ടി.യു) ദേശീയ പ്രസിഡൻറ് സുബ്രമണി അറുമുഖം പറഞ്ഞു. എഫ്.ഐ.ടി.യു സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽനിന്ന് ആരംഭിച്ച നിയമ ഭേദഗതി ബിസിനസ് സൗഹൃദ നിക്ഷേപം എന്ന ഓമനപ്പേരിട്ട് കേരളത്തിൽ നടപ്പാക്കാനുള്ള ഇടതു സർക്കാറി‍​െൻറ നീക്കം അത്യന്തം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി അംഗം സുരേന്ദ്രൻ കരിപ്പുഴ മുഖ്യപ്രഭാഷണം നടത്തി. രണ്ടാമത്തെ സെഷൻ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം നിർവഹിച്ചു. യൂനിയനുകളുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് ദേശീയ പ്രസിഡൻറ് സുബ്രമണി അറുമുഖം വിതരണം ചെയ്തു. വെബ് സൈറ്റ് (www.fitukerala.com) പ്രകാശനം സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നിർവഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ, ജില്ല ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട്, എഫ്.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് പൊന്നാനി, ട്രഷറർ പി. ലുഖ്മാൻ, ജില്ല പ്രസിഡൻറ് കരീം പറളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story