Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരുട്ടിനെ തോൽപിച്ച...

ഇരുട്ടിനെ തോൽപിച്ച 14കാര​െൻറ ക്ലാസ് കുട്ടികൾക്കാവേശമായി

text_fields
bookmark_border
മേലാറ്റൂർ: ഇരുട്ടിനെ തോൽപിച്ച 14കാരനായ വിദ്യാർഥിയുടെ ക്ലാസ് കുട്ടികൾക്കാവേശമായി. മൊബൈൽ ആപ്പുകളും കമ്പ്യൂട്ടർ സോഫ്റ്റ്വെയറുകളും സ്വന്തമായി നിർമിച്ച് ശ്രദ്ധ നേടിയ എടപ്പറ്റ സ്വദേശി ടി.കെ. ഹാറൂൺ കരീമാണ് മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾക്ക് സ്ട്രസ് മാനേജ്മ​െൻറ് എന്ന വിഷയത്തിൽ ക്ലാസെടുത്തത്. ഹാറൂണി​െൻറ ഐ.ടി. മേഖലകളിലെയും മറ്റുമുള്ള കഴിവുകൾ തിരിച്ചറിഞ്ഞ് കാലിക്കറ്റ് സർവകലാശാല നിർമിക്കുന്ന ഡോക്യുമ​െൻററിയുടെ ചിത്രീകരണത്തിനാണ് ക്ലാസ് നടത്തിയത്. ജന്മന അന്ധനായ ഹാറൂണിനെ മൈക്രോ സോഫ്റ്റ് അധികൃതർ ഇപ്പോൾ പാർട്ട് ടൈം ജീവനക്കാരനായി നിയമിച്ചിട്ടുണ്ട്. മങ്കട ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഹാറൂൺ എടപ്പറ്റ തൊടുകുഴികുന്നുമ്മൽ അബ്ദുൽ കരീമി​െൻറയും മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സബീറയുടെയും മകനാണ്. സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി ചെയർമാൻ കെ.ടി.എം.എ. സലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. ഉസ്മാൻ, കാലിക്കറ്റ് സർവകലാശാല ഡോക്യുമ​െൻററി വിഭാഗം ഫാക്കൽറ്റി അംഗം സജീദ് നടുവത്തൊടി, ടി.കെ. സുലൈമാൻ, പ്രഫ. പി. മുഹമ്മദ്, പ്രിൻസിപ്പൽ എ.ടി. ഷംസുദ്ദീൻ, പ്രോഗ്രാം കൺവീനർ മുനീർ എന്നിവർ സംസാരിച്ചു. Photo: കാഴ്ചശക്തിയില്ലാത്ത എടപ്പറ്റ സ്വദേശി ടി.കെ. ഹാറൂൺ മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story