Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2018 10:56 AM IST Updated On
date_range 14 July 2018 10:56 AM ISTചികിത്സ ധനസഹായം കൈമാറി
text_fieldsbookmark_border
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി നിര്‍ധനരായ അഞ്ചു കുടുംബങ്ങളിലെ രോഗികള്‍ക്കുള്ള ചികിത്സ സഹായം കൈമാറി. കഴിഞ്ഞ ദിവസം നിര്യാതനായ നിലമ്പൂർ മണ്ഡലം ജിദ്ദ കെ.എം.സി.സി മുൻ വർക്കിങ് സെക്രട്ടറി അഡ്വ. അബൂബക്കർ ആലങ്ങാടന്‍ അനുസ്മരണാർഥമാണ് ധനസഹായം വിതരണം ചെയ്തത്. ചികിത്സ സഹായ തുക പി.വി. അബ്ദുൽ വഹാബ് എം.പിക്ക് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ അൻവർ സാദത് കൈനോട്ട്, അഷ്റഫ് മുണ്ടശ്ശേരി, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫവാസ് ചുള്ളിയോട്, കെ.എം.സി.സി ഭാരവാഹികളായ ജാഫർ തൊണ്ടിയിൽ, സക്കീർ ഇല്ലിക്കൽ, മണ്ണിയിൽ അബ്ദുല്ല, മജീദ് മൗലവി, ദുബൈ കെ.എം.സി.സി ഭാരവാഹി അഷ്റഫ് പരി എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story