Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2018 10:41 AM IST Updated On
date_range 14 July 2018 10:41 AM ISTജില്ലയോട് അവഗണന: സമരപരമ്പരയുമായി മുസ്ലിം ലീഗ്
text_fieldsbookmark_border
മലപ്പുറം: വിവിധ വിഷയങ്ങളിൽ ജില്ലയോടുള്ള അവഗണനെക്കതിരെ സമരപരമ്പരയുമായി മുസ്ലിം ലീഗ്. റെയിൽവേ, കരിപ്പൂർ, വിദ്യാഭ്യാസ, റവന്യൂ വിഷയങ്ങളിൽ ജില്ലയോടുള്ള അവഗണനെക്കതിരെയാണ് സമരം നടത്തുകയെന്ന് ജില്ല ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലൂടെ കടന്നുപോകുന്ന 26 ദീർഘദൂര ട്രെയിനുകൾ തിരൂരിൽ നിർത്തുന്നില്ല. റെയിൽവേയുടെ ഇൗ അവഗണനക്ക് എതിരെ തിങ്കളാഴ്ച പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജറുടെ ഒാഫിസിലേക്ക് മാർച്ച് നടത്തും. ലീഗിെൻറ എല്ലാ എം.പിമാരും എം.എൽ.എമാരും സമരത്തിൽ പെങ്കടുക്കും. ജില്ലയിലെ 138 വില്ലേജ് ഒാഫിസുകളിലേക്ക് ഇൗ മാസം 24നാണ് ബഹുജന മാർച്ച്. ഭൂനികുതിയിലുണ്ടായ 250 ശതമാനം വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണനക്ക് എതിരെ 30ന് ഉച്ചക്ക് മൂന്നിനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. എയർപോർട്ട് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ നിരവധി പ്രവർത്തകർ സംബന്ധിക്കും. യൂത്ത് ലീഗ് പത്തുദിവസം നീണ്ടുനിൽക്കുന്ന സമരപരമ്പരക്കും രൂപം നൽകിയിട്ടുണ്ട്. കെ.എം.സി.സിയുെട നേതൃത്വത്തിലും സമരപരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ജില്ലയിലെ ഒരുകോളജുകൾക്ക് പുതിയ കോഴ്സുകൾ അനുവദിക്കാത്തതിന് എതിരെയും പ്രക്ഷോഭം സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് സമരം നടത്തുക. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. മതിയായ നഷ്ടപരിഹാരം നൽകിയശേഷമേ ഭൂമി ഏറ്റെടുക്കു എന്നാണ് സർക്കാർ ഉറപ്പ് നൽകിയിരുന്നത്. വാക്കുപാലിക്കാതെ സർക്കാർ ഭൂമി ഏറ്റെടുത്താൽ പ്രതിേരാധിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറിമാരായ ഉമ്മർ അറക്കൽ, നൗഷാദ് മണ്ണിശ്ശേരി എന്നിവരും സംബന്ധിച്ചു. ഗുരുസാഗരം പ്രഭാഷണ പരമ്പര 22ന് മലപ്പുറം: മാധ്യമപ്രവർത്തകൻ സജീവ് കൃഷ്ണെൻറ 'ഒരു ലോകം, ഒരുഗുരു, ഒരൊറ്റ ജനത' എന്ന സന്ദേശത്തിൽ നടത്തുന്ന ഗുരുസാഗരം പ്രഭാഷണ പരമ്പര 22ന് ജില്ലയിൽ നടക്കും. രാവിലെ 10ന് മലപ്പുറം ടൗൺഹാളിൽ നടക്കുന്ന പ്രഭാഷണപരിപാടി മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഒക്േടാബർ 18ന് തിരുവനന്തരപുരത്താണ് പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചത്. ഒമ്പത് ജില്ലകളിൽ പൂർത്തിയാക്കിയതിന് ശേഷമാണ് മലപ്പുറത്ത് നടക്കുന്നത്. വാർത്തസമ്മേളനത്തിൽ സജീവ് കൃഷ്ണൻ, ഒ.പി. വിശ്വനാഥൻ, എസ്.എസ്. ദിനേശ്, ബാബു പുളിക്കത്തൊടി എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story