Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2018 10:33 AM IST Updated On
date_range 13 July 2018 10:33 AM ISTmpm1
text_fieldsbookmark_border
എസ്.എഫ്.െഎ പ്രതിഷേധദിനം ആചരിച്ചു മലപ്പുറം: കാലിക്കറ്റ് സർവകലാശാല യൂനിയൻ ജനറൽ കൗൺസിൽ സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമത്തിൽ എസ്.എഫ്.െഎ പ്രതിഷേധിച്ചു. മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും കൂട്ടായ്മകളും സംഘടിപ്പിച്ചു. മലപ്പുറത്ത് ജില്ല വൈസ് പ്രസിഡൻറ് ഹരികൃഷ്ണപാൽ ഉദ്ഘാടനം ചെയ്തു. എ. ഗോപിക അധ്യക്ഷത വഹിച്ചു. നിലമ്പൂരിൽ ഏരിയ കേന്ദ്രത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ല കമ്മിറ്റി അംഗം പി.വി. വിജീഷ് ഉദ്ഘാടനം ചെയ്തു. വണ്ടൂരിൽ ജില്ല വൈസ് പ്രസിഡൻറ് എം. സജാദ് ഉദ്ഘാടനം ചെയ്തു. എ. ഷൈബി അധ്യക്ഷത വഹിച്ചു. തിരൂരിൽ ജില്ല കമ്മിറ്റി അംഗം യു.പി. മനേഷ് ഉദ്ഘാടനം ചെയ്തു. മഞ്ചേരിയിൽ ജില്ല കമ്മിറ്റി അംഗം ശിഹാബ് ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story