ശാസ്​ത്രീയ നൃത്ത ഇനങ്ങളിൽ ശിൽപശാല

05:53 AM
12/07/2018
പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്ക് ശാസ്ത്രീയ നൃത്ത ഇനങ്ങളിൽ അവബോധമുണ്ടാക്കാൻ ദ്വിദിന ശിൽപശാല നടത്തുന്നു. ജൂലൈ 14, 15 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ ഗവ. മോയൻ മോഡൽ എൽ.പി സ്കൂളിലാണ് ശിൽപശാല. 2017-18 വർഷം ജില്ല കലോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം മത്സരത്തിൽ പങ്കെടുത്ത നിലവിൽ എട്ട് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഒരു വിദ്യാർഥിക്ക് ഒരു ഇനത്തിൽ മാത്രമേ അപേക്ഷ നൽകാവൂ. താൽപര്യമുള്ളവർ പ്രത്യേകം തയാറാക്കിയ പ്രഫോർമയിൽ അപേക്ഷ പൂരിപ്പിച്ച് (എം.എസ്.എക്സൽ) ddepkdk@gmail.com മെയിലിലോ നേരിട്ടോ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ നൽകണം. 14ന് രാവിലെയും രജിസ്റ്റർ ചെയ്യാം. ഫോൺ: 8281165986, 0491 2505469. ജില്ലയിൽ എട്ട് ഗ്രാമങ്ങൾകൂടി കേരഗ്രാമം പദ്ധതിയിൽ പാലക്കാട്: തെങ്ങുകൃഷി വിപുലപ്പെടുത്താനായി കൃഷിവകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ 2018-19 വർഷത്തിൽ ജില്ലയിൽ എട്ട് ഗ്രാമങ്ങളെ കൂടി തെരഞ്ഞെടുത്തു. കോങ്ങാട് മണ്ഡലം: കാഞ്ഞിരപ്പുഴ, കാരാകുറിശ്ശി. ആലത്തൂർ: എരിമയൂർ. നെന്മാറ: മുതലമട. ഷൊർണൂർ: അനങ്ങനടി. പട്ടാമ്പി: കൊപ്പം. മലമ്പുഴ: പുതുപ്പരിയാരം, പുതുശേരി. മണ്ണാർക്കാട്: അലനല്ലൂർ, കോട്ടോപ്പാടം എന്നീ ഗ്രാമങ്ങളെയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ സാമ്പത്തികവർഷം തെരഞ്ഞെടുത്ത കരിമ്പ, കരിമ്പുഴ, കടമ്പഴിപ്പുറം പഞ്ചായത്തുകളിൽ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. തെങ്ങി‍​െൻറ ഇട കിളക്കുക, തടമെടുക്കുക, പുതയിടുക, ജീവാണു വളപ്രയോഗം, ജൈവ കീടനാശിനികളുെടയും കുമിൾനാശിനികളുെടയും പ്രയോഗം, കേടുവന്ന തെങ്ങ് വെട്ടിമാറ്റൽ, തൈനടൽ, ഇടവിളകൃഷി, തേങ്ങ ഇടാനുള്ള യന്ത്രം, കേര നഴ്സറി, പമ്പ്സെറ്റ് തുടങ്ങിയവ ഉൾപ്പെടുന്ന പദ്ധതിയിൽ കൃഷിക്കായി കർഷകന് ആനുകൂല്യം ലഭ്യമാക്കും. 250 ഹെക്ടർ തെങ്ങുകൃഷിയുള്ള ഗ്രാമങ്ങളാണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. തെങ്ങ് പുനർകൃഷിക്ക്്് 35 രൂപ, പുതയിടീലിന് 50, കുമ്മായം, വളം എന്നിവക്ക് 50, കേടുവന്ന തെങ്ങ് വെട്ടിമാറ്റാൻ ഒരു തെങ്ങിന് 500 രൂപയും ലഭിക്കും. ഇടവിള കൃഷിക്ക് 6,000 രൂപവരെയും കർഷകർക്ക് നൽകും.
Loading...
COMMENTS