കഞ്ചാവുമായി യുവാവ് പിടിയിൽ

05:53 AM
12/07/2018
ഷൊർണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത്നിന്ന് 340 ഗ്രാം കഞ്ചാവുമായി യുവാവിനെ ഷൊർണൂർ പൊലീസ് പിടികൂടി. ആലപ്പുഴ പുറക്കാട് പുത്തൻവീട്ടിൽ ജയകൃഷ്ണനാണ് (20) പിടിയിലായത്. സ്റ്റേഷന് പുറത്ത് നിൽക്കുകയായിരുന്ന ഇയാൾ പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. സംശയം തോന്നി ഇയാളെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് 56 പൊതികളിലാക്കി വെച്ച 340 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴയിൽ കൊണ്ടുപോയി വിൽക്കാനുള്ളതാണ് കഞ്ചാവെന്ന് ഇയാൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Loading...
COMMENTS