മലയോര മേഖലയിൽ മഴ ശക്തം

05:53 AM
12/07/2018
എടവണ്ണ: മലയോര മേഖലയിൽ മഴ തുടരുന്നു. കൃഷിയിടങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. ചാലിയാർ കരകവിഞ്ഞൊഴുകി. കുണ്ടുതോട് ചട്ടിപ്പാറ കരിയൻകുന്നിലെ കുണ്ട് ലാടി മറിയുമ്മയുടെ വീടിനോട് ചേർന്ന് നേരിയ തോതിൽ മണ്ണിടിഞ്ഞു. താഴെ ഭാഗത്ത് താമസിക്കുന്ന നാല് കുടുംബങ്ങളോട് മാറി താമസിക്കാൻ സ്ഥലം സന്ദർശിച്ച എടവണ്ണ വില്ലേജ് അധികൃതർ നിർദേശം നൽകി. കുണ്ടുതോട് പുതുവയൽ, ചാത്തല്ലൂർ, തുവ്വക്കാട്, ചളിപ്പാടം, പത്തപ്പിരിയം പ്രദേശങ്ങളിലെ കർഷകരുടെ കപ്പ, വാഴ, നെല്ല് തുടങ്ങിയ കൃഷികൾ വെള്ളത്തിനടിയിലായി.
Loading...
COMMENTS