പറപ്പൂരില്‍ എസ്.ഡി.പി.ഐയുമായി മുന്നണി ബന്ധമില്ലെന്ന് പ്രസിഡൻറ്​

05:08 AM
12/07/2018
വേങ്ങര: പറപ്പൂര്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുമായി മുന്നണി ബന്ധമില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് കാലൊടി ബഷീര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. എസ്.ഡി.പി.ഐയുമായി സി.പി.എം ഭരണം പങ്കിടുന്നതായി മാധ്യമങ്ങളില്‍ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പിനെ നേരിട്ടത് ജനകീയ മുന്നണിയായാണ്. പാര്‍ട്ടി പ്രതിനിധികള്‍ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നില്ല. മുന്നണിയില്‍ വിവിധ രാഷ്ട്രീയ ആശയക്കാരുണ്ടെങ്കിലും പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തില്‍ ടി.കെ. അബ്ദുല്‍ റഹീം, എ.പി. ഹമീദ് എന്നിവരും സംബന്ധിച്ചു.
Loading...
COMMENTS