Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 10:38 AM IST Updated On
date_range 12 July 2018 10:38 AM ISTതാനൂരിൽ മൂന്ന് പേർക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം
text_fieldsbookmark_border
താനൂർ: താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വാഴക്കത്തെരു സ്വദേശി തേനായിൽ അൻവർ, ചന്തപ്പറമ്പ് സ്വദേശി അനേക്കുളങ്ങര കാസിം, പണ്ടാരക്കടപ്പുറം സ്വദേശി കുട്ടിക്കമ്മുവിെൻറ പുരക്കൽ കോമു എന്നിവർക്കാണ് പരിക്കേറ്റത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്. കഴുത്തിന് ഗുരുതര പരിക്കേറ്റ അൻവറിനെ തിരൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ കാസിം, കോമു എന്നിവർ തിരൂർ ഗവ. ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. തർക്കത്തിൽ പിടിച്ചുമാറ്റാനെത്തിയതിനെ തുടർന്നാണ് കാസിമിന് തോളിൽ കുത്തേറ്റത്. താനൂർ സി.ഐ എം.ഐ. ഷാജിയും സംഘവും സംഭവസ്ഥലത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story