Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാശ്രയ പ്രവേശനം;...

സ്വാശ്രയ പ്രവേശനം; പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് / ആർക്കിടെക്ചർ കോളജുകളിലെ കമ്യൂണിറ്റി/ രജിസ്റ്റേർഡ് സൊസൈറ്റി ട്രസ്റ്റ് /രജിസ്റ്റേർഡ് സൊസൈറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ കോളജ്/ കാറ്റഗറി തിരിച്ചുള്ള താൽക്കാലിക ലിസ്റ്റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ലിസ്റ്റ് സംബന്ധമായി എന്തെങ്കിലും പരാതികളുള്ളപക്ഷം ആവശ്യമായ തെളിവുകൾ സഹിതം ജൂലൈ ഏഴിന് വൈകുന്നേരം അഞ്ചിന് മുമ്പ് പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കാനും നിർദേശിച്ചിരുന്നു. നിശ്ചിത സമയത്തിനകം ലഭിച്ച പരാതികൾ പരിഗണിച്ചശേഷമുള്ള പുതുക്കിയ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എൻജിനീയറിങ്/ ആർക്കിടെക്ചർ േകാഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മ​െൻറിൽ പ്രസ്തുത സീറ്റുകളിലേക്ക് അലോട്ട്മ​െൻറ് നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story