Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 11:00 AM IST Updated On
date_range 9 July 2018 11:00 AM ISTഇൻഡോർ സ്റ്റേഡിയം വരോ? വാർധക്യം ബാധിച്ച് കെ.പി.ഐ.പി ഓഫിസ്
text_fieldsbookmark_border
ഒറ്റപ്പാലം: ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമാകുന്നതും കാത്തിരുന്ന് കണ്ണിയംപുറത്തെ കാഞ്ഞിരപ്പുഴ ഇറിഗേഷൻ പ്രോജക്ടിെൻറ ഓഫിസ് കെട്ടിടം നശിക്കുന്നു. ഒറ്റപ്പാലത്തിെൻറ സ്വപ്ന പദ്ധതിയായി തുടരുന്ന ഇൻഡോർ സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്തിയത് ജലവിഭവ വകുപ്പിെൻറ അധീനതയിലുള്ള കണ്ണിയംപുറത്തെ കെ.പി.ഐ.പി ഓഫിസ് നിൽക്കുന്ന സ്ഥലമാണ്. അര നൂറ്റാണ്ടോളം പഴക്കമുള്ള നിലവിലെ കെട്ടിടം പൊളിച്ചുനടത്തുന്ന പുനർ നിർമാണത്തിൽ താഴത്തെ നിലയിൽ കെ.പി.ഐ.പിയുടെ സബ് ഡിവിഷൻ ഓഫിസും മുകൾ നിലയിൽ ഇൻഡോർ സ്റ്റേഡിയവും ക്രമീകരിക്കാനാണ് ധാരണയായത്. എന്നാൽ, ഇൻഡോർ സ്റ്റേഡിയം സ്വപ്ന പദ്ധതിയായിതന്നെ തുടരുന്ന സാഹചര്യത്തിൽ ജീർണത ബാധിച്ച കെട്ടിടത്തിൽ ജോലി തുടരേണ്ട ഗതികേടിലാണ് ഇറിഗേഷൻ ഓഫിസിലെ ജീവനക്കാർ. പുതിയ കെട്ടിട സമുച്ചയമെന്ന പദ്ധതി പരിഗണയിൽ തന്നെയുള്ള സാഹചര്യത്തിൽ പഴയ കെട്ടിടത്തിലെ അറ്റകുറ്റപണികൾക്കും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. നിലവിലെ കെട്ടിടം പൊളിച്ചുനീക്കി വേണം പുതിയ കെട്ടിടം യാഥാർഥ്യമാക്കാൻ. ഇതിനായി ജലവിഭവ വകുപ്പിെൻറ അധീനതയിലുള്ള കെട്ടിടം ഉൾപ്പെടുന്ന ഭൂമി പൊതുമരാമത്തു വകുപ്പിന് കൈമാറണം. ഇതിന് നേരിടുന്ന തടസ്സമാണ് വർഷങ്ങളായി പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നത്. തലമുറകൾ മനസ്സിൽ താലോലിച്ച ഇൻഡോർ സ്റ്റേഡിയം പദ്ധതിക്ക് തറക്കല്ലിട്ടത് ഒറ്റപ്പാലം നഗരകവാടത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ ബധിര വിദ്യാലയം വളപ്പിലായിരുന്നു. 2014 ഫെബ്രുവരിയിൽ പൊതുമരാമത്ത് മന്ത്രി എത്തിയിരുന്നു തറക്കല്ലിടൽ നിർവഹിച്ചത്. ഇതിനായി സ്കൂളിെൻറ ഒരുകെട്ടിടവും പൊളിച്ചുനീക്കിയിരുന്നു. 2015 ജനവരിയിൽ പൊതുമരാമത്ത് അധികൃതർ നിർമാണം ആരംഭിക്കാനെത്തിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയം ഏറ്റെടുത്തതോടെ സമരം ശക്തമായി. കോൺഗ്രസ് പ്രവർത്തകർ സമർപ്പിച്ച പരാതിയെ തുടർന്ന് നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നിർദേശിച്ചു. കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളാനായിരുന്നു നിർദേശം. ഒരു തവണ മാറ്റിവെച്ച യോഗം പിന്നീട് നടന്നില്ല. മുൻ എം.എൽ.എ എം. ഹംസയുടെ വിഷൻ 2020 പദ്ധതിയിൽ ഉൾപ്പെട്ട ഇതിന് അഞ്ചേമുക്കാൽ കോടിരൂപ ചെലവിൽ എറണാകുളം ആസ്ഥാനമായ സ്ഥാപനവുമായി നിർമാണ കരാറും ആയിരുന്നു. പ്രതിസന്ധിയിലായ പദ്ധതിക്ക് പിന്നീട് കണ്ടെത്തിയ സ്ഥലമാണ് കണ്ണിയംപുറത്തെ കെ.പി.ഐ.പി ആസ്ഥാനം. ഇവിടെയാകട്ടെ തറക്കല്ലിടൽ പോലും ഇതേ വരെ നടന്നിട്ടുമില്ല. മിനിസിവിൽ സ്റ്റേഷൻ, ഫിലിം സിറ്റി എന്നിവക്ക് സ്ഥലം വിട്ടുനൽകിയതും കെ.പി.ഐ.പിയുടെ കണ്ണിയംപുറത്തെ ഭൂമിയാണ്. ദാനഭൂമിയിൽ മിനി സിവിൽ സ്റ്റേഷെൻറ മനോഹര സൗധം ഉയർന്നിട്ടും അവഗണന മുഖമുദ്രയാക്കുകയാണ് ഈ ഓഫിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story