Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 10:50 AM IST Updated On
date_range 9 July 2018 10:50 AM ISTസപ്ലൈകോ സബ്സിഡി ഉൽപ്പന്നങ്ങളുടെ വെട്ടിപ്പ്; ആഗസ്റ്റ് മുതൽ ബില്ല് ഓൺലൈൻ വഴി
text_fieldsbookmark_border
കുഴൽമന്ദം: സപ്ലൈകോയിൽ സബ്സിഡി ഉൽപ്പന്നങ്ങളുടെ ബില്ല് ആഗസ്റ്റ് മുതൽ ഓൺലൈൻ വഴി ലഭ്യമാക്കും. സപ്ലൈകോയുടെ വിൽപനശാലകളെക്കുറിച്ച് വ്യാപക ആക്ഷേപം ഉയർന്നതോടെയാണ് നടപടി. ഇതിെൻറ ഭാഗമായി എല്ലാ ഔട്ട്െലറ്റുകളിലും ജൂലൈ 25നകം ബ്രോഡ്ബാൻഡ് കണക്ഷൻ ഉൾെപ്പടെ സൗകര്യങ്ങൾ ഒരുക്കും. സംസ്ഥാനത്ത് ആകെയുള്ള റേഷൻ കാർഡിലെ സബ്സിഡി സംഖ്യയുടെ ഇരട്ടിയിലധികം തുകയാണ് ഓരോ വർഷവും സപ്ലൈകോ ധനകാര്യവകുപ്പിന് സമർപ്പിക്കുന്നത്. ഏതെങ്കിലും റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തി വിൽപ്പനശാലകളിൽ ജീവനക്കാർ തന്നെ സബ്സിഡി ഉൽപ്പന്നങ്ങളിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് ആക്ഷേപം. വ്യാജ റേഷൻ കാർഡ് നമ്പർ ഉപയോഗിക്കുന്നതായും സൂചനയുണ്ട്. സബ്സിഡി ഉൽപ്പന്നങ്ങൾ നൽകിയാൽ റേഷൻ കാർഡിലെ നിശ്ചിത കോളത്തിൽ രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. നിശ്ചിത അളവിലും ക്രമക്കേട് നടക്കുന്നതായി ആരോപണമുയർന്നിരുന്നു. പുതിയ സംവിധാനം ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് സപ്ലൈകോ വിൽപനശാലകളിൽനിന്ന് സബ്സിഡി ഉൽപ്പന്നങ്ങൾ വാങ്ങാം. ഇവയുടെ വിശദവിവരങ്ങൾ ഉപഭോക്താവിന് പരിശോധിക്കാനും കഴിയും. ഒരു തവണ അനുവദിച്ച നിരക്കിൽ വാങ്ങിയ ഉൽപ്പന്നങ്ങൾ ആ മാസം വീണ്ടും വാങ്ങാൻ കഴിയില്ല. 17 നിത്യോപയോഗ ഉൽപ്പന്നങ്ങളാണ് സപ്ലൈകോയുടെ വിൽപ്പനശാലകൾ വഴി സബ്സിഡി നിരക്കിൽ വിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story