Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 10:38 AM IST Updated On
date_range 9 July 2018 10:38 AM ISTവൃത്തിഹീനമായ സാഹചര‍്യത്തിന് പിഴ ഈടാക്കാൻ അധികാരം ഹെൽത്ത് ജീവനക്കാർക്ക്: ജൂൺ വരെ ചുമത്തിയത് 33,500 രൂപ
text_fieldsbookmark_border
*വഴിക്കടവിൽ ഒരാൾക്ക് കരിമ്പനി (കാലാ അസർ) നിലമ്പൂർ: പകർച്ചവ‍്യാധികൾ പടരുന്ന സാഹചര‍്യം സൃഷ്ടിക്കുന്നവർക്കെതിരെ പിഴ ഈടാക്കാൻ അധികാരം ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നൽകിയതോടെ ആരോഗ്യവകുപ്പിെൻറ രോഗപ്രതിരോധ പ്രവർത്തനം ലക്ഷ‍്യത്തിലേക്ക്. ജില്ലയിൽ കഴിഞ്ഞതവണ ഏറ്റവും കൂടുതൽ ഡെങ്കി റിപ്പോർട്ട് ചെയ്തത് നിലമ്പൂർ ബ്ലോക്കിലാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ കമ്മിറ്റികൾക്ക് രൂപംനൽകി വാർഡ് തലങ്ങളിൽ പ്രവർത്തനം ഊർജിതമാണ്. കഴിഞ്ഞവർഷം നിലമ്പൂർ ബ്ലോക്കിൽ 904 ഡെങ്കി റിപ്പോർട്ട് ചെയ്തിരുന്നു. എടക്കര -97, മൂത്തേടം -63, പോത്തുകല്ല് -110, കുറുമ്പലങ്ങോട് വില്ലേജ് -27, ചാലിയാർ -123, കരുളായി -105, അമരമ്പലം -61, വഴിക്കടവ് -133, ചുങ്കത്തറ -185 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷത്തെ ഡെങ്കി ബാധ‍്യതരുടെ കണക്ക്. വഴിക്കടവിൽ നാലും എടക്കരയിൽ മൂന്നും ഉൾെപ്പടെ ഏഴ് ഡെങ്കി മരണവും റിപ്പോർട്ട് ചെയ്തു. പിഴ ഈടാക്കാനുള്ള പഞ്ചായത്ത് സെക്രട്ടറിമാരുടെ അധികാരം ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് കൈമാറിയത് ജില്ലയിൽ മാത്രമാണ്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം കലക്ടറാണ് അധികാരം കൈമാറിയത്. നിലമ്പൂർ ബ്ലോക്കിൽ മേയ് മുതൽ ജൂൺ 30വരെ ആരോഗ‍്യവകുപ്പ് 33,500 രൂപയുടെ പിഴ ചുമത്തി. വീട്ടുടമകൾ മുതൽ സ്ഥാപന ഉടമകൾക്ക് വരെ പിഴ ചുമത്തി. ഇതോടെ പകർച്ചവ‍്യാധികൾ പടരുന്ന സാഹചര‍്യം കുറഞ്ഞു. ഈ വർഷം ജനുവരി മുതൽ ജൂൺ അവസാനം വരെ സ്ഥിരീകരിച്ചതും സംശയിക്കുന്നതും 338 ഡെങ്കി കേസുകളാണ്. വഴിക്കടവ് പഞ്ചായത്തിൽ ഇത്തവണ ജൂൺ അവസാനം വരെ 16 ഡെങ്കി കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കുറുമ്പലങ്ങോട് വില്ലേജിൽ 147 കേസുകൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കി റിപ്പോർട്ട് ചെയ്തതും കുറുമ്പലങ്ങോട് തന്നെയാണ്. ചുങ്കത്തറ -17, എടക്കര -20, മൂത്തേടം -12, ചാലിയാർ -69, അമരമ്പലം -ഏഴ്, പോത്തുകല്ല് -34, കരുളായി -ഏഴ് എന്നിങ്ങനെയാണ് ഇത്തവണത്തെ ഡെങ്കി ബാധിതരുടെ കണക്ക്. വഴിക്കടവിൽ ഒരാൾക്ക് കരിമ്പനി (കാലാ അസർ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച കാരക്കോടിൽ പഞ്ചായത്തുമായി സഹകരിച്ച് ആരോഗ‍്യവകുപ്പ് മെഡിക്കൽ ക‍്യാമ്പ് സംഘടിപ്പിച്ചു. 74 പേർ ക‍്യാമ്പിൽ പരിശോധനക്കെത്തിയിരുന്നു. ഇതിൽ 15 പേർക്ക് രോഗം സംശയിക്കുന്നു. ബ്ലോക്ക് തലത്തിൽ തുടർച്ചയായി ഇത്തരം ക‍്യാമ്പുകൾ സംഘടിപ്പിക്കാനാണ് ആരോഗ്യവകുപ്പിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story