Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 10:38 AM IST Updated On
date_range 9 July 2018 10:38 AM ISTമങ്കടയില്‍ വിതക്കാതെ വിളഞ്ഞത് നൂറുമേനി കോളടിച്ചത് ആറു കര്‍ഷകര്‍ക്ക്
text_fieldsbookmark_border
മങ്കടയില്‍ വിതക്കാതെ വിളഞ്ഞത് നൂറുമേനി കോളടിച്ചത് ആറു കര്‍ഷകര്‍ക്ക് മങ്കട: വിതക്കാതെ വിളഞ്ഞ നെല്ലിെൻറ കൗതുകത്തിലാണ് ആറുകര്‍ഷകര്‍. കൂട്ടപ്പാല വയലില്‍ കഴിഞ്ഞ വര്‍ഷം നെല്ല് വിളവെടുത്തിരുന്നു. തുടർന്ന് ഉഴുത് പയറും എള്ളും വിതച്ചതായിരുന്നു ഇവർ. എന്നാല്‍ പയറും മറ്റു വിളകളും വിളഞ്ഞതോടൊപ്പം വേനല്‍ മഴയും കാര്യമായി ലഭിച്ചതോടെ വയലില്‍ നെല്ല് മുളച്ചു. വേനല്‍ മഴ എള്ളിന് ഗുണം ചെയ്തില്ലെങ്കിലും പയര്‍ വിതച്ചവര്‍ക്ക് നല്ല ഫലവും കിട്ടി. ബംഗാളികളാണ് കഴിഞ്ഞ തവണ നെല്ല് കൊയ്തത്. അശ്രദ്ധമായി ധാരാളം നെന്മണികള്‍ വയലില്‍ വീണുപോയിരുന്നു. ഈ നെല്‍വിത്തുകളാണ് മഴയില്‍ കിളിര്‍ത്ത് നൂറു മേനി വിളഞ്ഞത്. നാലേക്കറിലധികം വയലിലാണ് നെല്ല് കതിരിട്ടു നില്‍ക്കുന്നത്. പച്ചാടന്‍ രാജഗോപാലന്‍, പച്ചാടന്‍ രഘുനാഥന്‍, ഉള്ളാട്ടുപാറ ഇബ്രാഹിം, പച്ചാടന്‍ മോഹനന്‍, പറച്ചികോട്ടില്‍ കോയണ്ണി, കിഴക്കനാം തൊടി മുസ്തഫ എന്നിവരുടെ വയലുകളിലാണ് വിളവുണ്ടായത്. ഉമ, ജ്യോതി തുടങ്ങിയ നെല്‍വിത്തുകളാണ് കഴിഞ്ഞ വര്‍ഷം വിതച്ചിരുന്നത്. രഘുനാഥന്‍ വിത്ത് വിതച്ചാണ് കൃഷിയിറക്കിയത്. ആറുപേരുടെ നെല്ലും കതിരിട്ടെങ്കിലും രഘുനാഥെൻറ നെല്ല് കൊയ്യാന്‍ പാകമായി. കള പറിച്ചൊതൊഴിച്ചാല്‍ മറ്റുയാതൊരു വളപ്രയോഗവും ഇവർ നടത്തിയിട്ടില്ല. വയലില്‍ വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിലും അടുത്തദിവസം തന്നെ കൊയ്യാനൊരുങ്ങുകയാണ് രഘുനാഥന്‍. മറ്റുള്ളവരുടേത് ആഴ്ചകള്‍ കഴിഞ്ഞേ പാകമാകൂ. ചിത്രം: Mankada Nellu: മങ്കട കൂട്ടപ്പാലയില്‍ വിതക്കാതെ വിളഞ്ഞ നെല്ല് വീണുകിട്ടിയ ഒന്നര പവന്‍ സ്വര്‍ണാഭരണം ഉടമക്ക് തിരിച്ചുനല്‍കി മങ്കട: കൂട്ടില്‍ പ്രദേശത്തുനിന്ന് വീണുകിട്ടിയ ഒന്നര പവന്‍ ബ്രേസ് ലറ്റ് ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി. മങ്കട കൂട്ടില്‍ കീഴാതൊടി സുബ്രഹ്മണ്യെൻറ ഭാര്യ എം. രജിക്കാണ് വെള്ളിയാഴ്ച രാവിലെ സ്വര്‍ണാഭരണം വീണുകിട്ടിയത്. ഇവര്‍ ഉടമയെ കണ്ടെത്താനായി ഗാലക്‌സി ക്ലബ് പ്രവര്‍ത്തകരെ ആഭരണം ഏല്‍പിച്ചു. ക്ലബ് ഭാരവാഹികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും പത്രങ്ങള്‍ വഴിയും അറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉടമയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് നാലരയോടെ മങ്കട സ്റ്റേഷനില്‍ ക്ലബ് ഭാരവാഹികളായ ഉമ്മാടന്‍ ഷൗക്കത്ത്, കുന്നശ്ശേരി ഷിഹാബ് എന്നിവര്‍ ഉടമക്ക് ആഭരണം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story