Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 10:33 AM IST Updated On
date_range 9 July 2018 10:33 AM ISTപൗരാവകാശങ്ങൾക്കു മേലുള്ള കൈയേറ്റം ജനാധിപത്യപോരാട്ടങ്ങളെ ദുർബലപ്പെടുത്തും -എം.ഐ അബ്ദുൽ അസീസ്
text_fieldsbookmark_border
മലപ്പുറം: വ്യക്തിയുടെയും സമൂഹത്തിെൻറയും അഭിമാനത്തിനും പൗരാവകാശങ്ങൾക്കും മേൽ കൈവെക്കുന്നത് ജനാധിപത്യ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. വർഗീയധ്രുവീകരണം ആഗ്രഹിക്കുന്നവരാണ് സംഘ്പരിവാർ. സഹകരിക്കാവുന്നവരെയെല്ലാം ചേർത്തുപിടിച്ച് അവരെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് സോളിഡാരിറ്റി ജില്ല സമിതി ശാന്തപുരത്ത് സംഘടിപ്പിച്ച കേഡർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സമീർ കാളികാവ് അധ്യക്ഷത വഹിച്ചു. 'പ്രസ്ഥാന വഴിയിൽ അഭിമാനത്തോടെ' വിഷയം ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.സി. നസീർ അവതരിപ്പിച്ചു. 'നേതൃത്വത്തോടൊപ്പം' സെഷനിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് പ്രവർത്തകരോട് സംവദിച്ചു. 'ജീവിതവിശുദ്ധി, സംസ്കാരം: വിശ്വാസിയുടെ കരുത്തും സൗന്ദര്യവും' , 'ദേശം, ഭാവി-യൗവനം' വിഷയങ്ങളിൽ യഥാക്രമം സംസ്ഥാന സെക്രട്ടറി സി.എ. നൗഷാദ്, എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡൻറ് നഹാസ് മാള എന്നിവർ പ്രഭാഷണങ്ങൾ നടത്തി. വിവിധ മേഖലകളിൽ മികവു തെളിയിച്ച എൻ.പി. റഷീദ്, ഡോ. എം. മുഹമ്മദ് അജ്മൽ, ഡോ. ഉമർ മുഹമ്മദ് ഫവാസ്, ഡോ. എം. യൂസുഫ് അമീൻ എന്നിവരെ ആദരിച്ചു. 'ഇരയനക്കങ്ങൾ' ലഘു നാടകം അവതരിപ്പിച്ചു. സമീർ മേലാറ്റൂർ, സംസ്ഥാന പ്രതിനിധിസഭാംഗം എ.ടി. ഷറഫുദ്ദീൻ, ജില്ല ജനറൽ സെക്രട്ടറി കെ.എൻ. ജലീൽ, പ്രോഗ്രാം കൺവീനർ ശഫീഖ് നദ്വി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story