Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരുളായിയില്‍ കൃത്യത...

കരുളായിയില്‍ കൃത്യത കൃഷി ആദ്യ വിളവെടുത്തു ആധുനിക സംവിധാനങ്ങളോടെ ​െവള്ളം തുള്ളി കൃത്യമായി നനക്കുന്നതാണ് കൃഷിരീതി

text_fields
bookmark_border
കരുളായിയില്‍ കൃത്യത കൃഷി ആദ്യ വിളവെടുത്തു ആധുനിക സംവിധാനങ്ങളോടെ െവള്ളം തുള്ളി കൃത്യമായി നനക്കുന്നതാണ് കൃഷി രീതി കരുളായി: കൃത്യത കൃഷി രീതിയിലൂടെ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളുടെ ആദ്യ വിളവെടുപ്പ് നടന്നു. കരുളായിയിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ എരഞ്ഞിക്കുളവന്‍ അഹമ്മദ് കുട്ടിയാണ് ത‍​െൻറ കൃഷിയിടത്തില്‍ വെണ്ട, പയര്‍, മുളക്, മത്തന്‍, ചുരങ്ങ എന്നിവ വിളവിറക്കിയത്. ആധുനിക സംവിധാനങ്ങളോടെ െവള്ളം തുള്ളി കൃത്യമായി നനക്കുന്നതാണ് കൃഷിരീതി. പച്ചക്കറി വികസന വകുപ്പ് 2018-19 പദ്ധതി പ്രകാരമാണ് ഒന്നര ഏക്കറയോളം സ്ഥലത്ത് കൃഷി ചെയ്തത്. കൃഷി വകുപ്പ് 50 സ​െൻറിന് 30,000 രൂപ സബ്സിഡി നല്‍കും. ഈ കൃഷിക്ക് കീടനാശിനിയുടെ ആവശ്യമില്ല. ആദ്യഘട്ടത്തില്‍ വെണ്ടയാണ് ശനിയാഴ്ച വിളവെടുത്തത്. പഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ കെ.വി. ശ്രീജ, സീനിയര്‍ കൃഷി അസിസ്റ്റൻറ് സി.സി. സുനില്‍, അഹമ്മദ്കുട്ടി എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ ppm5 കരുളായിയില്‍ എരഞ്ഞിക്കുളവന്‍ അഹമ്മദ് കുട്ടിയുടെ വെണ്ട കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story