Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 10:35 AM IST Updated On
date_range 8 July 2018 10:35 AM ISTകാലിക്കറ്റ് യൂനിവേഴ്സിറ്റി പാരാമെഡിക്കൽ കോഴ്സ് അംഗീകാരം: ഗവർണർക്ക് നിവേദനം നൽകി
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്വാശ്രയ മേഖലയിൽ നടത്തുന്ന മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, ബിരുദ-ബിരുദാനന്തര കോഴ്സുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് നിവേദനം നൽകി. ഈ വിഷയത്തിൽ കഴിഞ്ഞയാഴ്ച വിദ്യാർഥി-അധ്യാപക സംഘടനകൾ സംയുക്തമായി സമരം നടത്തുകയും വൈസ് ചാൻസലറെ തടയുകയും ചെയ്തിരുന്നു. കഴിഞ്ഞവർഷം മുതൽ ഈ കോഴ്സുകളിൽ സർവകലാശാല പ്രവേശനം നൽകുന്നില്ല. അതേസമയം എം.ജി, കേരള സർവകലാശാലകൾ ഇതേ കോഴ്സുകളിൽ പ്രവേശനം നൽകുന്നുണ്ട്. ഗവർണർ അനുകൂലമായാണ് പ്രതികരിച്ചതെന്ന് നിവേദക സംഘം പറഞ്ഞു. ഡോ. കെ. ശിവ, വിഷ്ണുപ്രസാദ്, വിപിൻ ദാസ് മോഹനൻ, ബാബു ഉണ്ണികൃഷ്ണൻ, കെ. ജാവേദ്, ആദർശ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. സമാന വിഷയത്തിൽ തിരുവനന്തപുരം പാരാമെഡിക്കൽ കൗൺസിലിന് മുമ്പിലും വിദ്യാർഥികൾ സമരത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story